ചാവക്കാട്: ‘സംഘ് പരിവാർ സമഗ്രാധിപത്യത്തിനെതിരെ’ എന്ന പ്രമേയമുയർത്തി നിയോജക മണ്ഡലം വെൽഫെയർ പാർട്ടി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സമാപിച്ചു. ചാവക്കാട് നഗരസഭാ പരിസരത്ത് സംഘടിപ്പിച്ച സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.ജെ മോഹനൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ അസ്ലം, നേതാക്കളായ സി.ആർ ഹനീഫ, അബൂബക്കർ കുഞ്ഞി, സരസ്വതി ശങ്കരമംഗലം, അബ്ദുറഹ്മാൻ മേനോക്കി, ഹുസൈൻ തങ്ങൾ, ശിഹാബ് ഒരുമനയൂർ, ഷാഹുൽ പി.എ മന്ദലാംകുന്ന്, ഒ.കെ റഹീം, ഇബ്രാഹിംകുട്ടി പുന്നയൂർക്കുളം എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ ഷൺമുഖൻ വൈദ്യർ നന്ദി പറഞ്ഞു.