ഒരുമനയൂർ: എല്ലാവരുടേതുമാണ് ഇന്ത്യ വെൽഫെയർ പാർട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പൊതുയോഗം സംഘടിപ്പിച്ചു. ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗ സമ്മേളനം ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അബൂബക്കർ കുഞ്ഞി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഫൈസൽ ഉസ്മാൻ അധ്യക്ഷത വഹിച്ചു.  മലപ്പുറം ജില്ലാ സെക്രട്ടറി ശാക്കിർ ചങ്ങരംകുളം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ഷണ്മുഖം വൈദ്യര്‍, സൈഫുദ്ധീൻ, മണ്ഡലം ട്രഷറർ കെ.വി. ഷിഹാബ് എന്നിവർ സംസാരിച്ചു