Header

വാട്സ്ആപ് വനിതാ കൂട്ടായ്മയുടെ ഇഫ്താർ വിരുന്നും അവാർഡ് ദാന ചടങ്ങും

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

പാവറട്ടി : വാട്സ്ആപ് വനിതാ കൂട്ടായ്മ സുക്കൂൻ ഇഫ്താർ വിരുന്നും അവാർഡ് ദാന ചടങ്ങും സംഘടിപ്പിച്ചു. നാഷണൽ ഹുദ ഇംഗ്ലീഷ് സ്ക്കൂൾ പ്രിൻസിപ്പൽ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു.
മുസ്ലിം സ്ത്രീകളുടെ ഉന്നമനവും വ്യക്തിത്വ വികസനവും സേവന തൽപരതയും ദീനീ വിജ്ഞാനവും വളർത്തി എടുക്കുക എന്ന ലക്ഷ്യത്തിൽ രൂപം കൊണ്ട വാട്ട്സപ്പ് കൂട്ടായ്മയാണ് സുക്കൂൻ.
കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ ഓഫ് ഖുർആൻ നടത്തിയ പരീക്ഷാ വിജയികൾക്കും സുക്കൂൻ ചാരിറ്റി ഗ്രൂപ്പ് അംഗങ്ങളുടെ + 2, SSLC പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാനവും നടത്തി.
ജൂഹി ഷെയാസ്, ഖദീജ ഹാരിസ്, നജില ഹാരിസ്, ഷെറീന സലാം, സീമാ ഫൈസൽ എന്നിവരാണ് സ്കൂൾ ഓഫ് ഖുർആൻ അവാർഡിന് അർഹരായത്.
ഹിസാന അബ്ദുൾ വാഹിദ്, നെഹ്മ ഹക്കീം, മദീഹ ഷബ്നം ഫൈസൽ, ഫാരിസ് പി റാഫി,
മുഹമ്മദ് ദാനിഷ് എന്നിവർക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
നഹ്മിയ ബർക്കത്ത്, സുക്കൂൻ വനിതാ കൂട്ടായ്മ പ്രസിഡൻ്റ് ഷീബാ നബീൽ,
ഹാരിസ് ഹനീഫ് (സർസയിദ് സ്ക്കൂൾ), നസീം പാവർട്ടി, കുഞ്ഞിപ്പ (വെൽഫയർ പാർട്ടി ജില്ലാ ട്രഷറൽ), ഉമ്മർ (ഗാർഡൻ സൂപ്പർ മാർക്കറ്റ് ), ഹക്കീം ഇംമ്പാറക്ക് (കൺസോൾ ചാരിറ്റി ഗ്രൂപ്പ്), ഷൈനി വാഹിദ് (സുക്കൂൻ ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.