Header

ലോക ഓസോൺ ദിനം ആചരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർക്കുളം: സെപ്റ്റംബർ 16 ലോക ഓസോൺ ദിനത്തോടനുബന്ധിച്ച്‌ പ്രതിഭ കോളേജ് സർഗവേദിയുടെ ആഭിമുഖ്യത്തിൽ കാരിക്കേച്ചർ മത്സരത്തോടനുബന്ധിച്ച് “പ്രകൃതി സംരക്ഷണം പ്രവണതകൾ യൂവതലമുറകളിൽ” എന്ന വിഷയത്തെ കുറിച്ചുള്ള സെമിനാർ നടത്തി. പ്രകൃതി സംരക്ഷണ സംഘം തൃശൂർ ജില്ല കോർഡിനേറ്റർ ഷാജി തോമസ് വിഷയം അവതരിപ്പിച്ചു. കോളേജ് ക്യാമ്പസിൽ വെച്ച്‌ നടന്ന ചടങ്ങിൽ സ്റ്റുഡന്റ് കൺവീനർ റാഷിദ് എ. എച്ച് അധ്യക്ഷത വഹിച്ചു. അധ്യാപകരായ സുഗതകുമാരി പി, ജെസ്സി വർഗീസ്, ബിന്ദു വി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സർഗവേദി സ്റ്റാഫ് കൺവീനർ ബിനീഷ് മാസ്റ്റർ സ്വാഗതം ആശംസിച്ചു.
കാരിക്കേച്ചർ മത്സര ഇനങ്ങളിൽ പ്രകൃതിയിലെ പച്ചപ്പ് വരച്ച് കാണിക്കുന്നതും, പ്രകൃതിസംരക്ഷണത്തിന്റെ പ്രധാന്യം വിളിച്ചോതുന്നതും, പ്രക്യതിയിൽ മനുഷ്യന്റെ തെറ്റായ കടന്ന് കയറ്റത്തെ തുടർന്നുണ്ടാകുന്ന വരുംവരായ്കകള്‍ ചൂണ്ടിക്കാണിക്കുന്നതുമായ ഒട്ടേറെ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ ക്യാന്‍വാസില്‍ പകര്‍ത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.