അറസ്റ്റിലായ സൈനുദ്ദീന്

അറസ്റ്റിലായ സൈനുദ്ദീന്

ചാവക്കാട്: അഞ്ചങ്ങാടിയില്‍ യുവാവിന് കുത്തേറ്റ കേസിലെ പ്രതി അറസ്റ്റില്‍. അഞ്ചങ്ങാടി തോണിപ്പാടം സൈനുദ്ദീ(35)നെയാണ് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ.അനില്‍ മാത്യു എന്നിവരുടെ  നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30.ന് പ്രദേശത്ത്  ഓണാഘോഷ പരിപാടി നടക്കുതിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. തൊട്ടാപ്പ് സ്വദേശി നാലകത്ത് നസീലി(28)നാണ് കുത്തേറ്റത്. നസീലിനോടൊപ്പമുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റിരുന്നു. കുടുംബപ്രശ്‌നമാണ് സംഭവത്തിന് പിന്നിലെന്നു പോലീസ് പറഞ്ഞു. പ്രതിയുമായി പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി. നസീലിനെ കുത്താന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.