മര്‍ദനമേറ്റ താണിശ്ശേരി ശ്രീനിവാസന്‍ . (സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പില്‍ നിന്നും എടുത്തത് )

മര്‍ദനമേറ്റ താണിശ്ശേരി ശ്രീനിവാസന്‍ . (സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പില്‍ നിന്നും എടുത്തത് )

വടക്കേകാട് : യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ക്കെതിരേ വടക്കേക്കാട് പോലീസ് കേസെടുത്തു. യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അണ്ടത്തോട് സ്വദേശികളായ ലിറാര്‍, ഷുക്കൂര്‍, സുഹൈല്‍, അനീഷ്, അഷ്‌കര്‍, ഫിറോസ് എന്നിവര്‍ക്കെതിരേയാണ് പരാതികൊടുത്തത്. കെ.എസ്.ഇ.ബി.യിലെ താത്കാലിക ഡ്രൈവര്‍ ആല്‍ത്തറ താണിശ്ശേരി ശ്രീനിവാസന്‍ ഡിവൈ.എസ്.പി.ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ 10-നാണ് ഫെയ്‌സ്ബുക്ക് പേജുകളില്‍ മൂന്നര മിനിറ്റുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മര്‍ദനദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കുമാരന്‍പടിയില്‍ എത്തിയ ശ്രീനിവാസനെ മാലപൊട്ടിക്കാന്‍ വന്നതാണെന്ന് വരുത്തിത്തീര്‍ത്ത് ആറംഗസംഘം അണ്ടത്തോട് ബീച്ച് റോഡിലേക്ക് കൊണ്ടുപോയി മര്‍ദിച്ചുവെന്നും മൊബൈലില്‍ പകര്‍ത്തിയ മര്‍ദനദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
പാതിരാത്രിയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന്റെ ജനലിലൂടെ എത്തി നോക്കുന്നതിനിടയിലാണ് ബി ജെ പി പ്രവര്‍ത്തകനായ ശ്രീനിവാസനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടിയത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിനോട്‌വില്‍ മാല പൊട്ടിക്കാന്‍ എത്തിയതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. കെ എസ് ഇ ബി യുടെ ഔദ്യോഗിക വാഹനത്തിലാണ് ഇയാള്‍ എത്തിയിരുന്നത്. മാസങ്ങള്‍ക്ക് മുന്പ് നടന്ന സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
എന്നാല്‍ സംഭവമറിഞ്ഞ് ഓടിക്കൂടിയവരുടെ പേരിലാണ് പോലീസ് കേസ് ചുമത്തിയിട്ടുള്ളത്.