ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ യൂത്ത്കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. മുനിസി പ്പല്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധ സംഗമം യു.ഡി.എഫ്. കണ്‍വീനര്‍ കെ. നവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തഫ്‌സീര്‍ മഴുവഞ്ചേരി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ.വി. സത്താര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് കെ കെ കാര്‍ ത്ത്യായനി ടീച്ചര്‍,
കെ.കെ. ഷിബു, പി.ബി. ബദറുദ്ദീന്‍,. എച്ച്.എം. നൗഫല്‍, പി.എം. നാസര്‍, അനീഷ് പാലയൂര്‍, എം. എസ്. ശിവദാസ്, ഹിമ മനോജ്, കെ. എസ്. ബാബുരാജ്, പീറ്റര്‍ പാലയൂര്‍, സൈസണ്‍ മാറോക്കി, സീനത്ത് കോയ, ഷാഹിദ മുഹമ്മദ്, ബേബി ഫ്രാന്‍സിസ്, ഫാമിസ് മുതുവട്ടൂര്‍, റിഷി ലാസര്‍, ശ്രീധരന്‍ മാക്കലിക്കല്‍, നിഖില്‍ കൃഷ്ണ, ഷാറൂഖാന്‍, ശാന്ത സുബ്രഹ്മണ്യന്‍, ആര്‍.കെ. നൗഷാദ് എന്നിവര്‍ പ്രസംഗി ച്ചു.
സിവില്‍സ്റ്റേഷന്‍ പരിസര ത്തുനിന്ന് ആരംഭി ച്ച പ്രകടനം യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എ ച്ച്.എം. നൗഫല്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.