Select Page

Month: December 2019

കോടികൾ ചിലവിൽ അറ്റകുറ്റ പണികഴിപ്പിച്ച ചേറ്റുവ പാലം തകരുന്നു

ചേറ്റുവ: കോടികൾ ചിലവഴിച്ച് അറ്റകുറ്റപണികൾ നടത്തിയ ചേറ്റുവ പാലം വീണ്ടും തകർന്നു തുടങ്ങി. പാലത്തിനു കുറുകേ സ്ലാബുകൾ ചേരുന്ന ഭാഗങ്ങളിലെ കോൺഗ്രീറ്റ് ഇളകി പോയതിനെ തുടർന്ന് കമ്പികൾ പുറത്തായി. ഇത് വാഹനങ്ങൾക്ക് ഭീഷണിയായിട്ടുണ്. മുപ്പതു വർഷങ്ങൾക്ക് മുൻപ് മൂന്ന് കോടി ചെലവിലാണ് പാലം നിർമിച്ചത്. കാൽനട യാത്രക്കാർക്ക് ദുരിതമായി പാലത്തിന്റെ ഫുട്പാത്തിൽ പുല്ലുകൾ വളർന്നു പന്തലിച്ച് നിൽക്കുന്നത് അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. എത്രയും പെട്ടെന്നു ചേറ്റുവ പാലത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഫോട്ടോ : ചേറ്റുപാലത്തിൽ കമ്പികൾ പുറത്തായതിന്റെ...

Read More

പ്രീ മാരിറ്റൽ കോഴ്സ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ചാവക്കാട് : സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് എം എസ് എസുമായി സഹകരിച്ച് ചാവക്കാട് എം എസ് എസ് സെന്ററിൽ നടത്തിയ 4 ദിവസത്തെ പ്രീ മാരിറ്റൽ കൗൺസിൽ ക്ലാസുകളിൽ പങ്കെടുത്ത മുഴുവൻ പേർക്കും കേരള ഗവൺമെൻറ് നൽകുന്ന സർട്ടിഫിക്കറ്റുകൾ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി. സി. മുസ്താഖലി വിതരണം ചെയ്തു. എം എസ് എസ് ജില്ലാ പ്രസിഡണ്ട് ടി. എസ്. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു ഏ. കെ. അബ്ദുറഹിമാൻ, എം പി. ബഷീർ, നൗഷാദ് തെക്കുംപുറം, കെ. എസ്. എ. ബഷീർ, ഹാരീസ് കെ മുഹമ്മദ്, ഏ. വി. അഷ്റഫ്, കെ. എം. ഷുക്കൂർ, വി. വി. അപർണ, ഹാജറ ടീച്ചർ, ആർ. എം. ഷെഫീന, ഷൈക്ക സുൽത്താന എന്നിവർ...

Read More

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ചാവക്കാട് : മണത്തല ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും സംസ്ഥാന കലോത്സവത്തിൽ അറബി സംഘഗാനത്തിലും, ഹിന്ദി കവിതാ രചനയിലും എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഗുരുവായൂർ എം എൽ എ കെ. വി. അബ്ദുൽ കാദർ ഉൽഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ ചെയർമാൻ എം ആർ രാധാകൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എച്ച് സലാം. എ എ മഹേന്ദ്രൻ, കൗൺസിലർ നസീം അബു, പി ടി എ വെ: പ്രസിഡന്റ് ടി.എം ഹനീഫ, ദിലീപ്, എ.എ ശിവദാസൻ, അധ്യാപകരായ റജുല, ജോഷി, രാജു, രത്നകുമാരി ,എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ മറിയ കുട്ടി ടീച്ചർ സ്വാഗതവും പി ടി എ പ്രസിഡന്റ് ഹസീന സലീം നന്ദിയും...

Read More

കാജാട്രോഫി  കിരീടം എഫ്.സി കോര്‍ണര്‍ വേള്‍ഡ് ഒരവങ്ങരക്ക്

ദുബൈ :  ചാവക്കാട് അസോസിയേഷൻ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  കാജാ അബ്ദുൽ ഖാദർ ഹാജി ഓൾ ഇന്ത്യാ സെവൻസ് ഫുഡ്ബോൾ കിരീടം എഫ്.സി കോര്‍ണര്‍ വേള്‍ഡ് ഒരവങ്ങരക്ക്. ദുബൈ ഊദ് മേത്തയിലെ ഇറാനിയന്‍ ക്ലബ്ബില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വൈ.എം.സി.എ മുട്ടത്തെ പരാജയപ്പെടുത്തിയാണ്  എഫ്.സി കോര്‍ണര്‍ വേള്‍ഡ് ഒരവങ്ങര ജേതാക്കളായത്. ജേതാക്കള്‍ക്കുള്ള ട്രോഫി ഷംസുദീന്‍ നെല്ലറയും കാഷ് അവാര്‍ഡ് അസോസിയേഷന്‍ പ്രസിഡന്‍റ് ലിയാഖത്ത് അലിയും സമ്മാനിച്ചു. ഇ.സി.എച്ച് അല്‍ തവാര്‍ ഫെയര്‍ പ്ലേ ടീമായും അവരുടെ തന്നെ കളിക്കാരനായ ഹാരിസ് ടോപ്‌ സ്കോറര്‍ ആയും  വൈ.എം.സി.എ മുട്ടത്തിന്‍റെ റസാക്ക് മികച്ച ഗോളിയായും  എഫ്.സി കോര്‍ണര്‍ വേള്‍ഡിന്‍റെ സ്രുബിന്‍ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു.  അസാസിയേഷൻ രക്ഷാധികാരി അബു അബ്ദുള്ള  ഉദ്ഘാടനം നിർവ്വഹിച്ചു. എന്‍.ടി.വി. സീനിയർ മാർക്കറ്റിങ്ങ് മാനേജർ സൂരജ്, സലീം വലിയ കത്ത്, യൂസഫ് കരിക്കയിൽ, ജഅഫർ കണ്ണാട്ട് എന്നിവർ സംബന്ധിച്ചു. സലീം വലിയ കത്തിനെയും യൂസുഫ് കരിക്കയിലിനെയും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

December 2019
S M T W T F S
1234567
891011121314
15161718192021
22232425262728
293031