chavakkadonline logo
chavakkadonlinemalayalamtext

updated on 16-01-2013 Wednesday

if you have any problem to read for Pc click here for Mac click here

Home

അനുഭവം

chavakkadonline

since 1999

powered by s marakkar

sheeba nabeel

സുകൂന്‍
ചിറ്റാട്ടുകര പി ഒ
തൃശൂര്‍
 680 511
+91 9544 747 041   

ayalkaari
                      മച്ചേച്ചി എന്‍റെ അയല്‍ക്കാരിയായിരുന്നു. അവരുടെ വീടിനടുത്താണ് ഞങ്ങള്‍ സ്ഥലം വാങ്ങിയതും വീട് വെച്ചതും. പുതിയ വീട്ടില്‍ താമസത്തിനായെത്തുമ്പോള്‍ നിറഞ്ഞ ചിരിയോടും നല്ല ഹൃദയത്തോടെയുമാണ് അവര്‍ ഞങ്ങളെ സ്വീകരിച്ചത്.
 അവര്‍ നായര്‍ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങല്‍ നല്ല കൂട്ടുകാരായി. ഞങ്ങള്‍ക്കിടയില്‍ സ്നേഹമെന്ന മതം മാത്രമായി.
 സ്നേഹമെന്നത് ഒരു വികാരം മാത്രമാണ്. ഏറെ നാള്‍ അത്‌ ഒരുപോലെ നിലനില്‍ക്കുകയില്ല എന്നൊക്കെ പറയുമെങ്കിലും എന്തോ......ജീവിതത്തില്‍ ഇതുവരെ കിട്ടാത്ത ഒരു സ്നേഹസപ്പോര്‍ട്ടായിരുന്നു എനിക്കവര്‍.
     പക്ഷെ ആണുങ്ങള്‍ പറയുക - ഞങ്ങള്‍ പെണ്ണുങ്ങള്‍ ഇങ്ങനെത്തന്നെയാണ് - എന്ന്. കാരണം ഒരു പെണ്ണ് മറ്റൊരുപെണ്ണുമായി പരിചയത്തിലായാല്‍ നിമിഷ നേരം കൊണ്ട് A to Z എല്ലാ കാര്യങ്ങളും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് സൂപ്പര്‍ഗ്ലു തേച്ചതു പോലെ യാകുമത്രെ! തമ്മില്‍ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന്.
     സംഗതി കുറച്ചൊക്കെ അവര്‍ പറയുന്നതിലും കാര്യമില്ലാതില്ല. കാരണം ഞങ്ങള്‍ പെണ്ണുങ്ങള്‍ നല്ല മനസുള്ളവരും പാവങ്ങളുമാണല്ലോ?പക്ഷെ ഇതങ്ങിനെയുള്ള ഒരു സൂപ്പര്‍ ഗ്ലു സ്നേഹമൊന്നുമായിരുന്നില്ല
                                                                                  ഞങ്ങള്‍  സ്നേഹിക്കുകയായിരുന്നു                                                  സഹോദരിമാരെ പോലെ !
                                                                                  കൂട്ടുകരികാരികളെ പോലെ !
    അതോ അമ്മയും മകളുമെന്ന പോലെയോ?ചെറുപ്പത്തിലെ മാതാവ്‌ നഷ്ടപെട്ട ആളുകളെ കണ്ടിട്ടുണ്ടോ  നിങ്ങള്‍!. അവര്‍ കുറച്ച് പ്രായം ചെന്ന സ്ത്രികലെയെല്ലാം അമ്മാ ... .ഉമ്മാ..... എന്നൊക്കെയാവും വിളിക്കുക. അങ്ങനെ ചെറുപ്പത്തിലെ ഉമ്മ നഷ്ട്ടപ്പെട്ട ആളായിരുന്നു ഈ ഞാനും .....
    എന്‍റെ കുട്ടികള്‍ അവരെ ആന്‍റി എന്നാണ് വിളിച്ചിരുന്നത് ഇളയമകള്‍ ജനാലയില്‍ കയറി നിന്ന്‍ "ആന്‍റി" എന്ന്‍ കൂടെകൂടെ വിളിക്കുമ്പോള്‍ ഏത് തിരക്കിലും അടുക്കളവതില്‍ക്കാലോളംവന്ന് ‍'"എന്തൊ" എന്ന് വിളികേള്‍ക്കുമായിരുന്നു എന്‍റെ അയല്‍ക്കാരി.
    ഉമച്ചേച്ചിയുടെ വീട്ടുമുറ്റത്ത്‌ പലതരം പൂച്ചെടികളുണ്ടായിരുന്നു. പൂക്കളുണ്ടാവുന്ന ചെടികളാണ് ഉമച്ചേച്ചിക്കേറെയിഷ്ടം. അവയ്ക്ക് ചുറ്റും എത്രതരം ചിത്ര ശലഭങ്ങളാണ് ഉണ്ടാവുക. ഇത്രയധികം ചിത്രശലഭങ്ങളെ ഒരുമിച്ച് മറ്റെവിടേയും ഞാന്‍ കണ്ടിട്ടേയില്ല. ചിലപ്പോഴൊക്കെ ഉമേച്ചിയെ ഒരു പൂമ്പാറ്റയോടുപമിക്കുമായിരുന്നു ഞാന്‍!.....എന്നിട്ട് വെറുതെ രണ്ട് വരി കവിതയൊക്കെ ഉണ്ടാക്കാന്‍ ശ്രമിക്കും .....അവരെപ്പോഴും ഓരോ ചെടികള്‍ക്ക് ചുറ്റും നടന്ന്‍ പുഴുവന്ന ഇലകള്‍ നുള്ളിയും, പൂക്കളെ തഴുകിയും, അവക്ക്‌ വെള്ളമോഴിച്ചും.... .അങ്ങനെയങ്ങ്  നടക്കും....വെറുതെയിരിക്കാനേ അവര്‍ക്കറിയില്ല. എപ്പോഴും എന്തെക്കിലും ജോലിയില്‍ മുഴുകിയിരിക്കും.
    അടുക്കള്ളവശത്തെ കുറച്ചു സ്ഥലത്ത് നിറയെ പച്ചക്കറികളും ചീരകളും നട്ടിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും ഉമേച്ചി പറമ്പിലുണ്ടായിരിക്കും......
    അതുകൊണ്ടുണ്ടാക്കുന്ന കറികളില്‍ നിന്ന്‍ അല്പമെക്കിലും അവര്‍ എനിക്കായ്‌  നീക്കിവക്കും.
    ഒരല്പം ചീരകൊണ്ട്, ഒരു കൈപ്പക്ക കൊണ്ട് ഉമച്ചേച്ചി ഒരു കുടുംബത്തെ മുഴുവന്‍ ഊട്ടുന്നത് എനിക്കല്‍ഭുതമായിരുന്നു. ഞാനെന്തെക്കിലും നല്ല ഭക്ഷണമുണ്ടാക്കുമ്പോള്‍ അവര്‍ക്കുകുടി കണക്കാക്കിയാവും ഉണ്ടാക്കുക. ഏത് തരം ഭക്ഷണം കൊടുത്താലും- ഞാനിതു കഴിക്കില്ലാ ഇപ്പോ വേണ്ട എന്നൊന്നും എന്റയല്‍ക്കാരി പറഞ്ഞിട്ടേയില്ല. എല്ലാം വളരെ സ്വാദോടെ കഴിക്കുന്നതു കാണാന്‍ എനിക്ക് വല്ലരെയിഷ്ടവും സന്തോഷവുമായിരുന്നു.
    എന്റെ വീടിന്‍റെ ഉമ്മറത്തിരുന്നാലും. ഡ്രോയിംഗ്‌ റൂമിന്‍റെ കര്‍ട്ടന്‍ നീക്കിയാലും, ബെഡ് റൂമിന്‍റെ ജനാലയില്‍ കുടിയും അവരുടെ വീടും അടുക്കളത്തോട്ടവും കാണാമായിരുന്നു. സംസരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഞങ്ങള്‍ പരസ്പരം കാണും അപ്പോള്‍ ഒരു " റ്റാറ്റ" യെങ്കിലും കൈമാറുകയും ചെയ്തിരുന്നു. ഞങ്ങളുടെ വീടുകള്‍ തമ്മിലുള്ള അന്തരം വെറും  പത്ത്സെന്റ്‌ സ്ഥലമാണ്‌. ഭാവിയില്‍ ആ സ്ഥലത്തിനുടമ അവിടെ വീട് വെച്ചാല്‍ ഞങ്ങളുടെ കാഴ്ചക്ക്‌ ഒരു 'മറ' വരുമല്ലോ എന്നോര്‍ത്ത് വെറുതെ ഞങ്ങളിരുവരും ഉത്കണ്ഠപ്പെട്ടിരുന്നു.
ഉമച്ചേച്ചിയെ ഞങ്ങള്‍ അയല്‍ക്കാരെല്ലാവരും സ്നേഹിച്ചു. അവര്‍ക്ക്‌ കഴിയുന്ന ഉപകാരങ്ങള്‍ അവര്‍ അയല്‍ക്കാര്‍ക്കും ചെയ്തു കൊടുത്തു. തെക്കേ വീട്ടിലെ ഇച്ചുമ്മ മക്കളുടെ അടുക്കലേക്ക് വിരുന്നിന് പോകുമ്പോള്‍ അവരുടെ കോഴിയെ പിടിച്ച് കൂട്ടിലിടുന്നതും, രാവിലെ തുറന്ന് വിടുന്നതും.. സന്ധ്യക്ക് ആളില്ലാത്ത അയല്‍പക്കങ്ങളിലോക്കെ ലൈറ്റിടുന്നതും ഉമച്ചേച്ചിയായിരുന്നു. കൂടാതെ കുളത്തിന്‍ കരയിലെ മുടിയില്ലാത്ത അമ്മാമക്ക് കറിവെക്കാന്‍ ദിവസവും നാളികേരമരച്ച് കൊടുത്തിരുന്നു.
ഉമച്ചേച്ചിയുടെ മുഖം എപ്പോഴും ചിരിച്ചുംകൊണ്ടായിരിക്കും. എന്റെ ഭര്‍ത്താവിന്റെ ഉമ്മ പറയും ഉമയുടെ മുഖത്ത്‌ നോക്കിയാല്‍ നമുക്കും കിട്ടും സന്തോഷമെന്ന്. അങ്ങിനെ സ്നേഹത്തിലും സന്തോഷത്തിലും കഴിയുമ്പോഴാണ് ഇന്ന് രാവിലെ ഉമച്ചേച്ചിയുടെ വൃദ്ധയായ അമ്മ മെല്ലെ മെല്ലെ നടന്ന്‍ വരുന്നത് കണ്ടത്‌.
വയ്യാത്ത ആ അമ്മ എന്തിനാണാവോ ഇങ്ങോട്ട് നടന്നു വരുന്നത്. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ഒന്ന് വിളിച്ചാല്‍ മതിയായിരുന്നില്ലേ ! ഞാനങ്ങോട്ട് വരുമായിരുന്നല്ലോ? എന്നെല്ലാം പറഞ്ഞുകൊണ്ട് ഞാനോടിച്ചെന്ന് അവരുടെ കൈപിടിച്ച് ഉമ്മറത്തേക്ക് കയറ്റി സോഫയിലേക്ക് പിടിച്ചിരുത്തി.
ഇരുന്നതും അവര്‍ കരഞ്ഞു.
അവരുടെ ശുഷ്കിച്ച വെളുത്ത കരങ്ങള്‍കൊണ്ട് എന്നെ ഇറുകെ പിടിച്ചിട്ട് പറഞ്ഞു.. ഞങ്ങളിവിടുന്നു പോകാ കുട്ട്യേ.. ഞാന്‍ ചോദിച്ചു.. ആര് ... എവിടേക്ക്‌ പോണു!
ഞാനും.. ഉമേം..
എന്താണമ്മേ നിങ്ങളീ പറയുന്നത്?
ഞങ്ങളോട്വ്ട്ന്ന് പൊക്കോളാന്‍ പറഞ്ഞു.. ഹരിയേയ്.. അവന്റെ വീടല്ലേ ഇത്? ഇറങ്ങിക്കോവ്ട്ന്ന്‍ തള്ളേം മോളൂന്ന്‍...
ഉമേടെ ചെക്കന്‍ വീടന്വേഷിച്ച് നടക്ക്ണൂ..
ഉമ.. ദാ.. സാദനങ്ങളൊക്കെ അടുക്കി പെറുക്കി എട്ക്ക്ണൂ..
ഉച്ചതിരിഞ്ഞാല്‍ ഞങ്ങളിവിട്ന്ന്‍  എറങ്ങും കുട്ട്യേയ്..
ഇത്രേടം വരെ വന്നൊന്ന് പറഞ്ഞില്ലെങ്കില്‍..
.. നിങ്ങളോടൊക്കെ എങ്ങനാ കുട്ട്യേ യാത്ര പറയ്യാ.. ന്‍റെ ഗുരുവായൂരപ്പാ. കലികാലന്നല്ലാണ്ട് എന്താ പറയ്യാ..
പുറത്തേക്ക്‌ പൊട്ടി വന്ന തേങ്ങലോതുക്കി അവര്‍ പോകനായ്‌ എഴുന്നേറ്റു.
അവരെ മുറ്റത്തേക്ക് കൈ പിടിച്ചിറക്കുമ്പോള്‍ ഞാന്‍ നാലുപാടും എന്റെ കൂട്ടുകാരിയെ തിരക്കി .. അവരെ മുറ്റത്തൊന്നും കണ്ടില്ല... തിരികെ വന്ന് സോഫയിലേക്ക്.. ഞാന്‍ തളര്‍ന്നു വീണു..
പ്രഭാത നമസ്കാരത്തിനായ്‌ ഉണര്‍ന്നാല്‍ ബെഡില്‍ ഇരുന്നുകൊണ്ട് തന്നെ കര്‍ട്ടന്‍ അല്പം മാറ്റി നോക്കിയാല്‍ ഉമചേച്ചിയുടെ അടുക്കളയില്‍ ലൈറ്റ് കത്തുന്നത് കാണാം.. അവര്‍ അതിരാവിലെ ഉണര്‍ന്ന് കുളിച്ച് കുറിതൊട്ട് അടുക്കളയില്‍ കയറും. സഹോദരന്‍ ജോലിക്ക് പോകുന്നതിന് മുന്‍പ്‌ ഉച്ചഭക്ഷണം വരെ തയ്യാറാക്കേണ്ടതുണ്ട്...
തന്നേക്കാള്‍ ഒരുപാട് വയസ്സിനിളപ്പമുള്ള സഹോദരനെ ഉമേച്ചി ഭയക്കുകയും ഭാഹുമാനിക്കുകയും ചെയ്തിരുന്നതായി എനിക്ക് തോന്നുമായിരുന്നു.
ഒരിക്കല്‍ ഉമച്ചേച്ചിക്ക് നന്നായി പനിച്ചതിന്റെ   പിറ്റെന്നാളും അതിരാവിലെ അടുക്കളയില്‍ വെളിച്ചം കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു .. വയ്യതായാലെങ്കിലും ഒന്ന് റെസ്റ്റ് എടുത്തൂടെ ചേച്ചീ.. എന്തിനാ ഇത്ര നേരത്തെ ഉണര്‍ന്നത്‌? ചിരിച്ച മുഖത്തോടെ തന്നെ മറുപടിയും  വന്നു.. എന്റെ ഹരിയുടെ വീട്ടിലാണല്ലോ ഞാനും മോനും താമസിക്കുന്നത്. അവരുടെ കാര്യങ്ങളൊക്കെ നോക്കണ്ടേ!... വയസ്സായ അമ്മേനേം നോക്കണം.
എത്ര നേരത്തെ എണീക്കാച്ചാല്‍ അത്രേം നന്ന് !
ആ ചിരിക്കു പിന്നിലെ സ്വന്തമായി ഒരു കിടപ്പാടമില്ലാത്ത വേദന.. ഉള്ള ആശ്രയവും കൂടി നഷ്ടപ്പെടാതിരിക്കുവാനുള്ള തീവ്രമായ കരുതല്‍.. എന്നില്‍ വല്ലാത്തൊരു അസ്വസ്ഥത  പടര്‍ത്തിയിരുന്നു.
ഞാന്‍ എന്റെ ഭര്‍ത്താവിനോടും ഈ വിഷയം പങ്കുവെക്കുമായിരുന്നു. .. ഇന്‍ശാ അല്ലാഹ് .. ദൈവം ഉദ്ദേശിച്ചാല്‍ .. എന്നുള്ള അദ്ദേഹത്തിന്റെ മറുപടിയില്‍ ഒരു ചെറിയ വീടും ആ വീട്ടിലെ നായികയായി ഉമച്ചേച്ചിയേയും ഞാന്‍ നിരന്തരം സ്വപ്നംകണ്ടു നടന്നു.
ഒരിക്കല്‍ കാല്‍ വലിച്ച് വെച്ച് നടക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് അവര്‍ക്ക്‌ വേരിക്കൊസിസ് വെയിനിന്‍റെ അസുഖമുണ്ടെന്നറിഞ്ഞത്.. നല്ലൊരു ഡോക്ടറെ കാണിക്കാന്‍ പലതവണ ഞാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഇങ്ങനെ പറഞ്ഞൊഴിഞ്ഞുമാറി.. മോളേ.. നിന്നോടൊപ്പം ആശ്പത്രിയില്‍ പോയെന്നാങ്ങാനും ഹരി അറിഞ്ഞാല്‍ പിന്നതുമതി.. ഞാന്‍ കഷായം കുടിക്ക്ണ് ണ്ട് കുട്ട്യേയ് .. അതങ്ങനെ കിടക്കും.. എപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന എന്തോ ഒന്ന് ആ കുടുംബത്തുണ്ടെന്ന്‍ അന്നേ ഞാന്‍ ഊഹിച്ചിരുന്നു.
കാരണം നോക്കി കാത്തിരുന്നതാവണം സഹോദരന്‍. ഏതോ നിസ്സാര കാര്യത്തിനാണത്രേ ഇറങ്ങിപ്പോകാനോക്രശിച്ചത്... എന്താണ് കാര്യമെന്ന രഹസ്യത്തിലെക്കിറങ്ങാന്‍ എന്തോ ഞാന്‍ തയ്യാറായില്ല. കാരണത്തിനിവിടെ പ്രസക്തിയില്ലല്ലോ?
പാവം ഉമച്ചേച്ചിയും.. അവരുടെ വയാത്ത മകനും.. വയസ്സായ അമ്മയും ഇനി എവിടെ പോകും?
എന്‍റെ അയല്‍ക്കാരിയായി അവരില്ലാതെ ഞാനെങ്ങനെ ഇവിടെ താമസിക്കും..
ഞങ്ങള്‍ ജന്മാന്തരങ്ങളായി അയല്‍ക്കാരായിരുന്നു...
ഞങ്ങള്‍ സഹോദരിമാരായിരുന്നു..
ഞങ്ങള്‍ കൂട്ടുകാരായിരുന്നു...
ഞങ്ങള്‍ അമ്മയും മകളുമായിരുന്നു..
എന്ടുള്ളം വേദനയാല്‍ പുളഞ്ഞു.
പെട്ടെന്നൊരു ഉള്‍വിളി വന്നത് പോലെ ഞാന്‍ ഓടി ഉമച്ചേച്ചിയുടെ അരികിലെത്തി കരഞ്ഞ് പറഞ്ഞു.
നിങ്ങള്‍ എവിടേക്കും പോകരുത് ചേച്ചി . നിങ്ങള്‍ക്ക്‌ താമസിക്കാന്‍ എന്‍റെ വീട്ടില്‍ സൗകര്യം ഒരുക്കിത്തരാം... ആരും ഇവിടെനിന്നും ഇറങ്ങിപ്പോകാന്‍ പറയില്ലാ..
നിങ്ങള്‍ ഈ കോളനി വിട്ട് പോകരുത് ചേച്ചീ...
ഞാനതു തന്നെ പറഞ്ഞു കൊണ്ടിരുന്നു..
പക്ഷെ മറുപടിയൊന്നും പറയാതെ എന്നെ കെട്ടിപ്പിടിച്ച് കരയുക മാത്രം ചെയ്തു അവര്‍.
അവരുടെ നെഞ്ചില്‍ മുഖമമര്‍ത്തി തെങ്ങുമ്പോള്‍ ഒരു നിമിഷത്തേക്ക് ഞാന്‍ അങ്ങകലെ ചാലക്കപ്പള്ളി ഖബര്‍സ്ഥാനില്‍ സുഖമായുറങ്ങുന്ന എന്ടുമ്മയെ ഓര്‍ത്തുപോയി..
ഉമചേച്ചി പോയി.. ഞങ്ങളുടെ സ്നേഹം ഒരു ചുഴലിക്കാറ്റ് പോലെ പത്ത്‌ സെന്റില്‍ കിടന്നു വട്ടം കറങ്ങി...
എന്റെ ശരീരമാകെ പടര്‍ന്നു കയറിയ വേര്‍പാടിന്റെ വേദന ഇതുവരെ വിട്ടുമാറിയിട്ടില്ല. ഇന്നലെ രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ്‌ പോലും കൈവീശിക്കാട്ടി പിരിഞ്ഞതാണ് ഞങ്ങള്‍.. മരണം വരെ ഇങ്ങനെ കണ്ടും കേട്ടും ജീവിക്കാമെന്നുള്ള പ്രതീക്ഷയില്‍ ഉറപ്പില്‍.. പക്ഷെ ഇന്ന് നേരം വെളുത്തപ്പോഴോ.. എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.. ദൈവം ഒന്ന് തീരുമാനിക്കുന്നു.. അവന്റെ തീരുമാനവും ഉറപ്പുമാണ് സത്യമായിട്ടുള്ളത്.. " മനുഷ്യന്‍ വെറുതെ ഓരോന്ന് തീരുമാനിച്ച് ഉറപ്പിക്കുന്നു"
വിശ്വസിക്കാനേ കഴിയുന്നില്ല. എന്റെ ഹരി എന്നല്ലാതെ ഉമച്ചേച്ചി സഹോദരനെ ഹരി എന്ന് മാത്രം പറഞ്ഞതായി ഓര്‍മയില്ല.
എന്റെ ഹരിക്ക് ചീരക്കറി ഇഷ്ടോല്ല്യാ..
രസോം ഇഷ്ടോല്ല്യാ... അങ്ങിനെ ഒരുനൂറ് ഇഷ്ടക്കേടുകള്‍.. എല്ലാവരുടേയും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും നോക്കി ..എല്ലാവര്‍ക്കും വെച്ച് വിളമ്പി അവസാനം.... കേറികിടക്കാനൊരിടമില്ലാതെ...പെരുവഴിയിലായിരിക്കുന്നു...


മുഴുക്കുടിയനായിരുന്ന അച്ഛന്‍ സഹകുടിയനെയാണ് പതിമൂന്നുകാരിയും സുന്ദരിയുമായ മകള്‍ക്ക്‌വേണ്ടി കണ്ടെത്തിയത്... വെറും താന്തോന്നി ആയിരുന്ന അയാള്‍ വല്ലപോഴുമായിരുന്നു ഭാര്യയെ തേടിയെത്തിയിരുന്നത്... വന്നും പോയും ഏഴുവര്‍ഷങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യം... ഒരു സന്ധ്യാനേരത്ത് അടികൊണ്ടവശയായ അവന്‍ മകനെയുമെടുത്ത്‌ അവിടെ നിന്നും ഇറങ്ങിപോന്നതാണ് സ്വന്തം വീട്ടിലേക്ക്... അതിനുശേഷം ഒരിക്കല്‍ പോലും  അയാള്‍ ഉമേച്ചിയെ അന്വേഷിച്ച്‌ വന്നിട്ടില്ലത്രെ!. കുടിച്ച് കുടിച്ച് അച്ഛനും മരിച്ചു. അമ്പലത്തിനോടടുത്തു കുളപ്പുരയുമൊക്കെയ്യുള്ള ഒരു വീടുണ്ടായിരുന്നതാണ്  ഞങ്ങള്‍ക്ക് ! അതിനെക്കുറിച്ച്‌ ഒരു നേരിയ ഓര്‍മ മാത്രമേയുള്ളൂ....
അച്ഛനായിട്ടെല്ലാം...... നശിപ്പിച്ചു.... പിന്നേ  എന്‍റെ ഹരി വലുതായേ പിന്നേണ്‌ നല്ലൊരു വീട്ടില്‌ താമസികണത് കുട്ട്യെയ്‌.....
റെയില്‍വേ പുറമ്പോക്കിലെ നാലു സെന്ററില്‍എത്രകാലം  താമസിച്ചു... പത്തുപന്ത്രണ്ടാളോളും അവരുടെ കുട്ട്യോളും ഒക്കെക്കൂടി അവിടെ കഴിച്ചുകൂട്ടിയ കാര്യമോര്‍ത്താല്‍ മതി...ഇന്നിപ്പോ എല്ലാരും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോയി... ഞാന്‍ മാത്രം എന്‍റെ ഹരിയെ വിട്ട് പോയിട്ടില്ല
ഇനി എന്നാണാവോ ആ  കുട്ടിക്ക്  ഞാനും മോനും  ഒരു ഭാരാവ്വാ.. ഇടയ്ക്ക് അറിയാതെ പറഞ്ഞുപോകുന്ന മനോവ്യഥകള്‍. അതുപറഞ്ഞിട്ടു ഒരാഴ്ച്ച തികയുന്നതിനു മുന്‍പാണ്‌ ഇങ്ങനൊക്കെ സംഭവിക്കുന്നത്.
എങ്ങനെയാണ് ഹരിക്ക് ഇത്ര ക്രൂരനാകാന്‍ കഴിഞ്ഞത്?.... ഭാര്യയും മക്കളുമായപ്പോള്‍ മറ്റുള്ളവര്‍ ഒരു ഭാരമായി തോന്നിയതാവുമോ?
ഹരിയുടെ ബൈക്കിന്‍റെ ശബ്ദം കേട്ടപ്പോഴാണ് ഞാനിപ്പോഴും എന്‍റെ ഡ്രോയിംഗ് റൂമിലെ ജനാലക്കരികിലാണെന്നോര്‍ത്തത്.......
ആരെക്കാണാനാണ് ഞാനിപ്പോഴും ഇവിടെവന്ന്‍ നില്‍ക്കുന്നത്‌? എനിക്കും എന്‍റെ വീടിനു ചുറ്റും പാറിനടന്ന സ്നേഹതുമ്പി എവിടേക്കോ പറന്ന്‍ പോയിരിക്കുന്നു.
നഷ്‌ടങ്ങളുടെ ഒരു മല തന്നെ എന്‍റെ മുന്നിലുണ്ട്... ആ നഷ്ടപ്പെടലുകളോടൊപ്പം ചേര്‍ത്തു പറയത്തക്ക മറ്റൊരു വലിയ  നഷ്ടപ്പെടല്‍ തന്നെയായിരുന്നു ഈ സ്നേഹവും .
കനലുകളെരിയുമ്പോഴും പുഞ്ചിരിതൂകി നടന്നിരുന്ന എന്‍റെ ഉമേച്ചി ഇവിടുന്ന് പോയപ്പോള്‍ ഈ കോളനിയെ പോതിഞ്ഞു നിന്നിരുന്ന ഒരു പ്രകാശ ഗോളം പൊട്ടിചിതറിയപോലെ
അയല്‍ക്കാര്‍ക്കൊക്കെ ഒന്നേ പറയാനുള്ളൂ ..."ഉമേം അമ്മേം ഇവിടില്ലെങ്കില്‍ ഈ പ്രദേശം മുഴുവന്‍ ആളില്ലാത്തത് പോലെയാണ് "
ഉമേച്ചി ഇവിടുന്ന്‍ പോയിട്ട് മണിക്കൂറുകളോളമായി... അഞ്ചോ ആറോ കിലോമീറ്ററുകള്‍ക്കപ്പുറമാണ് ഒരു ചെറിയ വാടകവീട്‌ കിട്ടിയതെന്നറിഞ്ഞു......... (അവര്‍ക്കൊരുവീടാക്കി കൊടുക്കാന്‍ കഴിയാത്ത വേദന എന്റെയുള്ളില്‍ ശക്തമായി നിലകൊണ്ടു).,...
എനിക്കാശ്വാസം പകരുന്ന ആ "കുട്ട്യേയ്‌" എന്നുള്ള വിളി ......അവിടെ  പോയാല്‍  മാത്രമേ ഇനി ക്കേള്‍ക്കാനാവൂകയുള്ളു............
വേണ്ട....... ഒന്നുമോര്‍ക്കേണ്ട...........
എനിക്ക് ഓര്‍മകളെന്നും വേദനയാണ് നല്‍കുക...............
ഞാന്‍ അവര്‍ക്കുവേണ്ടി
മൗനമായി പ്രാര്‍ത്ഥീക്കാന്‍ തുടങ്ങി............
                                                              

fence

മുഴുക്കുടിയനായിരുന്ന അച്ഛന്‍ സഹകുടിയനെയാണ് പതിമൂന്നുകാരിയും സുന്ദരിയുമായ മകള്‍ക്ക്‌വേണ്ടി കണ്ടെത്തിയത്... വെറും താന്തോന്നി ആയിരുന്ന അയാള്‍ വല്ലപോഴുമായിരുന്നു ഭാര്യയെ തേടിയെത്തിയിരുന്നത്... വന്നും പോയും ഏഴുവര്‍ഷങ്ങള്‍ മാത്രം നീണ്ടുനിന്ന ദാമ്പത്യം... ഒരു സന്ധ്യാനേരത്ത് അടികൊണ്ടവശയായ അവന്‍ മകനെയുമെടുത്ത്‌ അവിടെ നിന്നും ഇറങ്ങിപോന്നതാണ് സ്വന്തം വീട്ടിലേക്ക്... അതിനുശേഷം ഒരിക്കല്‍ പോലും  അയാള്‍ ഉമേച്ചിയെ അന്വേഷിച്ച്‌ വന്നിട്ടില്ലത്രെ!. കുടിച്ച് കുടിച്ച് അച്ഛനും മരിച്ചു. അമ്പലത്തിനോടടുത്തു കുളപ്പുരയുമൊക്കെയ്യുള്ള ഒരു വീടുണ്ടായിരുന്നതാണ്  ഞങ്ങള്‍ക്ക് ! അതിനെക്കുറിച്ച്‌ ഒരു നേരിയ ഓര്‍മ മാത്രമേയുള്ളൂ....
അച്ഛനായിട്ടെല്ലാം...... നശിപ്പിച്ചു.... പിന്നേ  എന്‍റെ ഹരി വലുതായേ പിന്നേണ്‌ നല്ലൊരു വീട്ടില്‌ താമസികണത് കുട്ട്യെയ്‌.....
റെയില്‍വേ പുറമ്പോക്കിലെ നാലു സെന്ററില്‍എത്രകാലം  താമസിച്ചു... പത്തുപന്ത്രണ്ടാളോളും അവരുടെ കുട്ട്യോളും ഒക്കെക്കൂടി അവിടെ കഴിച്ചുകൂട്ടിയ കാര്യമോര്‍ത്താല്‍ മതി..

neighbour
Beautiful-Butterflies-butterflies-9481156-1600-1200
neighbour1

© copyright 1999 chavakkadonline. All Rights Reserved