Header

യു ഡി എഫ് സ്ഥാനാർഥിയുടേത് തെണ്ടൽ ബിസിനസ്സ് ആക്കിയ പാഷാണം വർക്കിയുടെ അവസ്ഥ – കെ വി അബ്ദുൽഖാദർ

ചാവക്കാട് : കാലടി ഗോപിയുടെ ഏഴു രാത്രികൾ എന്ന നാടകത്തിലെ തെണ്ടൽ ബിസിനസ്സാക്കിയ പാഷാണം വർക്കി എന്ന കഥാപാത്രത്തെ ഓർമപ്പെടുത്തുന്നതാണ് യു ഡി എഫ് സ്ഥാനാർഥിയുടെ അവസ്ഥയെന്നു കെ വി അബ്ദുൽഖാദർ പറഞ്ഞു.

പാഷാണം വർക്കി കൃസ്ത്യാനികളുടെ അടുക്കൽ ചെല്ലുമ്പോൾ കർത്താവിന്റെ ചിത്രമുള്ള മാലയും തൊട്ടപ്പുറത്ത് ഹിന്ദുക്കളുടെ അടുത്ത് ചെല്ലുമ്പോൾ ചിത്രം മറിച്ചിട്ട് സുബ്രഹ്മണ്യന്റെ പടമുള്ള ഭാഗം ധരിക്കുകയും ചെയ്യും. യുഡിഎഫ് സ്ഥാനാർഥി കെ എൻ എ ഖാദർ ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മൂന്നുവട്ടം ഇടതുപക്ഷത്തെ വിജയിപ്പിച്ച ഗുരുവായൂരിലെ ജനങ്ങൾ എൻ കെ അക്ബറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടപ്പുറം പഞ്ചായത്തിലെ സുനാമി കോളനിയിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യാത്രയുടെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ വി അബ്ദുൽഖാദർ.

Comments are closed.