banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1

posted on 11 Jan 2014

നമ്മുടെ മക്കള്‍..

അവള്‍ ചാവക്കാട് സെന്ററിലെ ടെലഫോണ്‍ ബൂത്തില്‍ നിന്നും ആര്‍ക്കോ ഫോണ്‍ ചെയ്ത് പുറത്തിറങ്ങി.
സുഹൃത്തിന് ആകെ പരിഭ്രമമായി..
നാട്ടില്‍ നടക്കുന്ന പീഡനങ്ങളുടേയും, കൊള്ളരുതായ്മകളേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന പാവം പ്രവാസി യുടെ മകള്‍ക്ക് എന്തോ ദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നി..
ഒരു മധ്യവയസ്‌കനെത്തി ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവള്‍ ബൈക്കില്‍ കയറി യാത്രയായി.. ഒരുമനയൂര്‍ തങ്ങള്‍ പടിയില്‍ നിന്ന് ഉള്ളിലേക്കുള്ള ഒരു വഴിയിലൂടെയായിരുന്നു ബൈക്ക്  സഞ്ചരിച്ചത്.. കുറച്ച് പിന്നിലായി  ഞങ്ങളും അവരെ പിന്തുടര്‍ന്നു...

11-01-14 studentരുഷിയുടെ വധവുമായി ബന്ധപ്പെട്ട് സ്വന്തം മാതാപിതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷയേല്‍ക്കപ്പെടേണ്ടി വന്ന ഗതികെട്ട കാലത്തിലാണ് നാം ജീവിക്കുന്നത്..
ഇവിടെ ആരുഷി യെയോ അവരുടെ മാതാപിതാക്കളെയോ തെറ്റുകാരായി കാണുന്നതിന് പകരം നമ്മുടെ കുടു:ബ വ്യവസ്ഥിതിയെ ഒരു പുനപ:രിശോധനക്ക് വിധേയമാക്കപെടേണ്ടതാണ്..
ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള രാജേഷ്, നൂപുര്‍ തല്‍വാര്‍ ദമ്പതികളുടെ മകളായ 14 വയസ്സുകാരി ആരുഷി തല്‍വാറും, അവരുടെ വീട്ടിലെ ജോലിക്കാരനായിരുന്ന ഹേംരാജ് ബെഞ്ചാദെയും  കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലായിരുന്നു മാതാപിതാക്കള്‍ ശിക്ഷിക്കെപ്പെടുന്നത്. 15 മെയ് 2008 നാണ് ഇരുവരേയും ജലായുവിഹാറിലെ വസതിയില്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടത്.
മകള്‍ക്ക് വീട്ടു വേലക്കാരനായ ഹേംരാജ് ബെഞ്ചാദെയുമായുണ്ടായിരുന്ന അസാന്മാര്‍ഗ്ഗിക ബന്ധമായിരുന്നു മാതാപിതാക്കളെ പ്രകോപിച്ച് കൊലപാതകങ്ങളില്‍ കലാശിച്ചതെന്നാണ് കണ്ടെത്തല്‍.
ഈ മാതാപിതാക്കള്‍ വിദ്യാസമ്പന്നരും, ഡോക്ടര്‍മാരായിരുന്നു എന്നിട്ടും അവര്‍ക്ക് മകളെ മനസ്സിലാക്കാന്‍ മകളുടെ മുറി തള്ളിത്തുറക്കേണ്ടി വന്നു.
നേപ്പാള്‍ സ്വദേശിയായ വീട്ടു വേലക്കാരന് യഥേഷ്ടം സ്വാതന്ത്ര്യം നല്‍കിയതിന് ആരുഷിയാണോ ഉത്തരവാദി?
പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടില്‍ അന്യപുരുഷനോടൊപ്പം തനിച്ചാക്കി ജോലിക്കാര്യങ്ങളില്‍ മുഴുകുന്ന മാതാപിതാക്കള്‍ ഇത്തരം വരുംവരായ്കളെ കുറിച്ച് എന്ത്‌കൊണ്ട് ചിന്തിച്ചില്ല..
കൊല്ലപ്പെട്ട ആരുഷിയുടെ വിയോഗത്തില്‍ നമ്മുക്ക് ദുഖിക്കാം.. ഒപ്പം നമ്മുടെ കുടുംബങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടവും..
ഉറ്റവരേയും ഉടയവരേയും നാട്ടില്‍ തനിച്ചാക്കി ജീവിതം കരുപിടിപ്പിക്കാന്‍ മാത്രം പ്രവാസിയാവേണ്ടി വന്നവരാണ് നമ്മില്‍ ഭൂരിഭാഗവും..
പ്രവാസം നമ്മുടെ നാടിന് പ്രത്യേകിച്ച് ചാവക്കാടിനും പരിസരപ്രദേശങ്ങളിലും സമ്മാനിച്ച വികസനം എന്താണ്?
നമ്മുടെ ചെറിയ കൂരകളെല്ലാം കോണ്‍ക്രീറ്റ് സൌധങ്ങളായതും, ഗവണ്മെന്റ് പള്ളിക്കൂടങ്ങളില്‍ നിന്ന് നമ്മുടെ മക്കളെല്ലാം ഇംഗ്ലീഷ് മീഡിയത്തിന്റെ ചുമരുകള്‍ക്കുള്ളിലായതും തീര്‍ച്ചയായും വികസനം തന്നെയാണ്  അതല്ലാതെ, നമ്മുടെ പ്രവാസി കുടു:ബങ്ങളില്‍ സാമ്പത്തിക അച്ചടക്കം പര്യാപ്തമാക്കാനും, ധാര്‍മ്മിക മൂല്യങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്താനും നാം എന്താണ് ചെയ്തത്?
ധാര്‍മ്മികമായ അധ:പതനങ്ങളുടെ കഥകള്‍ പലപ്പോഴും പുറത്ത് വരിക  അത്  ദുരന്തങ്ങളില്‍  പര്യവസാനിക്കുമ്പോഴാണ്.
അപ്പോഴാണ് കുടു:ബത്തിന്റെ ദൌര്‍ഭാഗ്യത്തില്‍ ഖേദിക്കാനും, ദുഷിച്ച സാമൂഹ്യവ്യവസ്ഥിതികളെ ചായക്കടയിലും, ആര്‍ത്തറയിലും വിമര്‍ശിക്കാനും ആളുകള്‍ മിനക്കെടുന്നത്..
ഒരിക്കല്‍ ചാവക്കാട് നിന്നുള്ള ഒരു വാര്‍ത്ത സോഷ്യല്‍ നെറ്റുകളില്‍ വൈറലായിരുന്നു..അണിഞ്ഞിരിക്കുന്ന പാന്റ്‌സിന്റെ സ്ഥാനം അരക്കെട്ടിന് താഴെയാക്കി അടിവസ്ത്രത്തിന്റെ ബ്രാന്റ് നെയിം പുറത്ത്  കാണിക്കുന്ന  പുതിയ ഒരു ഫാഷന്‍ ഭ്രമം.. ഇതിന് അടിമകളായ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും പ്രവാസി കുടു:ബങ്ങളില്‍ നിന്നുള്ളവരായിരുന്നു. അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ പ്രമുഖ മോഡല്‍ പോസ് ചെയ്തത്  നമ്മുടെ മക്കള്‍ ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ ഇതിനെ എതിര്‍ക്കാന്‍ പോലീസുകാര്‍ക്ക് നിരത്തിലിറങ്ങേണ്ടി വന്നു എന്നത് നമ്മുടെ കുടു:ബങ്ങളിലെ ധാര്‍മ്മിക മൂല്യങ്ങളുടെ ശോചനീയാവസ്ഥയുടെ  ദു:ഖചിത്രമാണ് വരച്ച കാണിച്ചത്..
ആരാണ് ഇവര്‍ക്ക് ധാര്‍മ്മിക മൂല്യങ്ങള്‍ പകരുക? ആരാണ് നമ്മുടെ മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുക?
എന്റെ ഒരനുഭവം വിവരിക്കാം..
നാല് മാസങ്ങള്‍ക്ക് മുമ്പ് ചാവക്കാട് ബസ്സ്റ്റാന്‍ഡില്‍ നിന്ന് ചേറ്റുവയിലേക്കുള്ള ബൈപാസ് റോഡില്‍ എന്റെ സുഹൃത്തിനെയും കാത്ത് നില്‍ക്കുകയായിരുന്നു ഞാന്‍.
കാറുമായി വരാമെന്ന് പറഞ്ഞ സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ അവനെ ഫോണില്‍ വിളിച്ചു.
അഞ്ച് മിനുറ്റിനകം അവന്‍ എന്റെ അരികിലെത്തി, വൈകിയതിന് ക്ഷമാപണം നടത്തിക്കൊണ്ടവന്‍  പറഞ്ഞു.. എനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടി ചാവക്കാട് സെന്റിലൂടെ നടന്ന് പോകുന്നത് കണ്ടു.
പിന്നെ അവന്‍ ചാവക്കാട് സെന്ററിലെ ടെലഫോണ്‍ ബൂത്തില്‍ നിന്നും ആര്‍ക്കോ ഫോണ്‍ ചെയ്ത് പുറത്തിറങ്ങി. നിന്റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ അവളെ വിട്ട് നിന്റെ അടുത്തെത്തുകയായിരുന്നു..
കാര്‍ ചേറ്റുവ റോഡിലേക്ക് തിരിഞപ്പോള്‍ ആ പെണ്‍കുട്ടി റോഡിന്റെ അരിക് പറ്റി നടന്ന് നീങ്ങുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.
ചാവക്കാടിന് അടുത്തുള്ള പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഒരു പതിമൂന്നോ, പതിനാലോ വയസ്സ് പ്രായം തോന്നിക്കും.
കുട്ടിയുടെ പിതാവ്  പ്രവാസിയാണ്.. എന്റ സുഹ്രുത്തിന്റെ പരിചയക്കാരനാണയാള്‍. വടക്കേകാട് സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രായമായ വെല്ലിമ്മയും, ഉമ്മയും, അനിയത്തികളും മാത്രമുള്ളയുള്ളൂ. ഈ  കുട്ടിക്ക് ചേറ്റുവ റോഡിലൂടെ  നടന്ന് പോകേണ്ട യാതൊരു ആവശ്യവുമില്ല.
സുഹൃത്തിന് ആകെ പരിഭ്രമമായി..
നാട്ടില്‍ നടക്കുന്ന പീഡനങ്ങളുടേയും, കൊള്ളരുതായ്മകളേയും കുറിച്ച് വാതോരാതെ സംസാരിക്കുന്ന പാവം പ്രവാസി യുടെ മകള്‍ക്ക് എന്തോ ദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്ന് എനിക്ക് തോന്നി..
ഞങ്ങള്‍ ആ പെണ്‍കുട്ടിയെ കാറില്‍ പിന്തുടര്‍ന്നു.
ആരോ പിന്തുടരുന്നെന്ന് മനസ്സിലാക്കിയാവണം അവളുടെ കാലുകള്‍ വേഗത്തില്‍ ചലിച്ചു..
ചാവക്കാട് നിന്നുള്ള ആ കുട്ടിയുടെ നടത്തം അവസാനിച്ചത് ഒരുമനയൂര്‍ തങ്ങള്‍പടിയിലുള്ള ചെറിയ ഒരു കടയിലായിരുന്നു..
കാര്‍ കടയുടെ സമീപം പാര്‍ക്ക് ചെയ്ത് ഞാന്‍ കടയിലേക്ക് കയറി.. പുകവലി ശീലമില്ലാതിരുന്നിട്ടും ഒരു പാക്കറ്റ് സിഗരറ്റ് വാങ്ങി.
പെണ്‍കുട്ടി കോയിന്‍ ബൂത്തില്‍ നിന്നും ആരെയോ ഫോണ്‍ ചെയ്യുകയാണ്.. അവളുടെ മുഖത്തെ പരിഭ്രമം ഞാന്‍ മനസ്സിലാക്കി.. ഫോണ്‍ ചെയ്ത് കഴിഞതിന് ശേഷം അവള്‍ ആരെയോ പ്രതീക്ഷിച്ച് കടക്ക്  പുറത്തിറങ്ങി നില്‍ക്കുന്നു..
ഞാന്‍ കുട്ടിയുടെ സമീപം തന്നെ വെറുതെ മൊബൈലില്‍ സംസാരിച്ച് നിന്നു.. എന്റ സുഹ്രുത്ത് കാറില്‍ നിന്നിറങ്ങിയില്ല.
അവനെ പെണ്‍കുട്ടി മനസ്സിലാക്കരുതെന്ന് കരുതിയായിരുന്നു അത്.
ഏകദേശം പത്ത് മിനുറ്റിന് ശേഷം ഒരു ബൈക്കില്‍ മധ്യവയസ്‌കനായ ഒരാള്‍ പെണ്‍കുട്ടിയുടെ മുന്നിലെത്തി.
അദ്ദേഹം പെണ്‍കുട്ടിയോട് ചോദിക്കുന്നത് കേട്ടു ' മോളാണോ വിളിച്ചത്..'
അതെയെന്ന് പെണ്‍കുട്ടി തലയാട്ടി.
പെണ്‍കുട്ടിയോട് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടതനുസരിച്ച് അവള്‍ ബൈക്കില്‍ കയറി യാത്രയായി.. തങ്ങള്‍ പടിയില്‍ നിന്ന് ഉള്ളിലേക്കുള്ള ഒരു വഴിയിലൂടെയായിരുന്നു ബൈക്ക് സഞ്ചരിച്ചത്..
കുറച്ച് പിന്നിലായി  ഞങ്ങളും അവരെ പിന്തുടര്‍ന്നു.
തങ്ങള്‍പടി ബസ്സ്‌റ്റോപ്പില്‍ നിന്ന് കുറേ ഉള്ളിലേക്ക് മാറി ഒരു വലിയ വീട്ടിലേക്ക് അവര്‍ കയറി.. വീടിന് മുന്നില്‍ അവരെ പ്രതീക്ഷിച്ച് ആ വീട്ടിലെ മറ്റംഗങ്ങളും കാത്ത് നില്‍ക്കുന്നത് കണ്ടു..
'സമാധാനമായി, നമ്മള്‍ പ്രതീക്ഷിച്ച പോലെ ഒന്നുമില്ല..!' എന്റെ സുഹ്രുത്തിന്റ വാക്കുകളില്‍ ആശ്വാസം..
ഞങ്ങള്‍ കാര്‍ തിരിക്കുന്നതിനിടയില്‍ അബുദാബിയില്‍ ജോലിയിലുണ്ടായിരുന്ന ഒരു പരിചയക്കാരനെ കണ്ട് മുട്ടി.
സംസാരത്തിനിടയില്‍ ഞങ്ങളിവിടെയെത്തിയതിന് പിന്നിലെ കഥ ഞാന്‍ അവനോട് പറഞ്ഞു.
 'ഈ വീട്ടുകാരെ വളരെ ചെറുപ്പം മുതല്‍ എനിക്കറിയാം.. വെറുതെ ഓരോ കഥകള്‍ മെനയണ്ട..!' അവന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു.
പരസ്പരം മൊബൈല്‍ നമ്പറുകള്‍ കൈമാറി ഞങ്ങള്‍ കൊടുങ്ങല്ലൂരിലേക്ക് യാത്രയായി..
ഏകദേശം നാല് മണിക്കൂറിന് ശേഷം അബൂദാബിക്കാരന്റെ വിളി മൊബയിലിലെത്തി.
'നിങ്ങള്‍ ഉദ്ദേശിച്ച പോലെയല്ലെങ്കിലും ഒരു ചെറിയ പ്രശ്‌നമുണ്ട്..' പെണ്‍കുട്ടിയെ സംബന്ധിച്ചാണ് അയാളുടെ വാക്കുകള്‍..
കൊടുങ്ങല്ലൂരില്‍ നിന്നുള്ള മടക്കയാത്രയില്‍ ഞങ്ങള്‍ അവനെ കാണാന്‍ ഒരുമനയൂരിലെത്തി.
അദ്ദേഹം പറഞ്ഞ കഥ യിങ്ങനെ..
പെണ്‍കുട്ടി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്..
വീട്ടില്‍ നിന്നും അധികം ദൂരമല്ലെങ്കിലും പെണ്‍കുട്ടിയുടെ പഠനത്തെ കരുതി അവര്‍ കുട്ടിയെ ഹോസ്റ്റലിലാണ് താമസിപ്പിച്ചിരിക്കുന്നത്..
ഹോസ്റ്റലില്‍ താമസിക്കാന്‍ കുട്ടിക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു.
അന്നത്തെ ദിവസം  മാതാവിന്റെ ശകാരവും, ചെറിയ മര്‍ദ്ദനവും സഹിച്ചാണ് കുട്ടി ഹോസ്റ്റലിലേക്ക് യാത്രയായത്. ഓട്ടോറിക്ഷയില്‍ ഹോസ്റ്റലിന് മുന്നില്‍ ഇറങ്ങിയ കുട്ടി എങ്ങോട്ടോ എന്നില്ലാതെ  നടക്കുകയായിരുന്നു.. അവളുടെ പക്വതയില്ലാത്ത മനസ്സില്‍ ഹോസ്റ്റലും, വീടും അന്യമായിരുന്നു..
അങ്ങിനെയായിരുന്നു അവള്‍ കിലോമീറ്ററുകളോളം താണ്ടി ചാവക്കാടും, ഒരുമനയൂരുമെത്തിയത്.
ആകെ കയ്യിലുണ്ടായിരുന്നത് ചില ചില്ലറതുട്ടുകള്‍.. അത് വെച്ച് കോയിന്‍ ബൂത്തില്‍ നിന്ന് കൂട്ടുകാരിയുടെ വീട്ടിലേക്ക് വിളിച്ചു.
കൂട്ടുകാരിയുടെ വീട്ടില്‍ അവള്‍ പറഞ്ഞു ' വെല്ലിമ്മാക്ക് സുഖമില്ലാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്.. വീട്ടില്‍ ആരുമില്ല.. അത് കൊണ്ട് ഉമ്മ പറഞ്ഞു നിന്റെ(കൂട്ടുകാരിയുടെ) വീട്ടില്‍ ഒരാഴ്ച താമസിച്ച് കൊള്ളാന്‍..'
ഉച്ച ഭക്ഷണത്തിന് ശേഷം പെണ്‍കുട്ടി സ്വകാര്യമായി യഥാര്‍ത്ഥ കഥ കൂട്ടുകാരിയോട് പറഞ്ഞു.
എന്ത് രഹസ്യവും മാതാപിതാക്കളോട് തുറന്ന് സംസാരിക്കുന്ന കൂട്ടുകാരി ഈ വിവരം തന്റെ രക്ഷിതാക്കളുടെ ചെവിയിലെത്തിച്ചു...
പിന്നെ എല്ലാം തന്ത്രപരമായി സംഭവിച്ചു.
കൂട്ടുകാരിയും, അവരുടെ മാതാപിതാക്കളും, ചില സുഹ്രുത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ അവളുടെ വീട്ടിലേത്തിച്ചു..
മകള്‍ ഹോസ്റ്റലിലാണെന്ന് കരിതിയിരുന്ന പെണ്‍കുട്ടിയുടെ മാതാവ് കഥയറിഞ്ഞ് കൊപാകുലയായി പെണ്‍കുട്ടിയെ അടിക്കാനൊരുങ്ങി..
തല്ലിയല്ല തലോടിയാണ് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ സംരക്ഷിക്കേണ്ടത് എന്ന വസ്തുത ബോധ്യപ്പെടുത്തിയാണ് കൂട്ടുകാരിയുടെ കുടുംബം തിരിച്ചു പോന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഗുരുത്വം മൂലമാണ് മറ്റൊരു കടുംകൈക്കും, അബദ്ധങ്ങളിലും ചെന്ന് ചാടാതെ എല്ലാം ശുഭകരമായി പര്യവസാനിച്ചത്.
ഈയിടെ ഞാന്‍ പെണ്‍കുട്ടിയെ കുറിച്ച് വീണ്ടും അന്വേഷിച്ചു..
അവള്‍ ഇപ്പോള്‍ ഹോസ്റ്റലില്‍ നിന്നല്ല വീട്ടില്‍ നിന്നാണ് ദിവസവും സ്‌ക്കൂളിലേക്ക് യാത്രയാവുന്നത്.. പത്താം ക്ലാസ്സ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയാണ്..
നമ്മുടെ മക്കളുടെ അഭിരുചികള്‍ മനസ്സിലാക്കി അവര്‍ക്ക് വേണ്ട പരിചരണം നല്‍കാന്‍ നമ്മുക്ക് കഴിയണം..
ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ അതുണ്ടായിരുന്നുവെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവളുടെ ഭാഗത്ത് നിന്നുണ്ടാവുമായിരുന്നില്ല..
സ്‌ക്കൂളുകള്‍ കേന്ദ്രീകരിച്ച് പോലും സെക്‌സ് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കഥകള്‍ പത്രങ്ങളിലും, ടെലിവിഷനുകളിലും നിറയുമ്പോള്‍ അതെല്ലാം കണ്ട് മൂക്കത്ത് വിരല്‍ വെക്കുന്ന നമ്മല്‍, നമ്മുടെ കുടുംബങ്ങളെ ഒരു  പുനര്‍ വിചാരണക്ക് വിധേയമാക്കേണ്ടതാണ്.
വടകരയില്‍ നിന്നും കാണാതെ പോയ പതിനാലുകാരിയെ കണ്ടെത്തിയത് ബംഗാളില്‍ നിന്നായിരുന്നു.. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ അന്യ സംസ്ഥാന യുവാവിനൊപ്പം ഒരു പതിനാല് വയസ്സുകാരി  ബംഗാള്‍ വരെ യെത്തുമ്പോള്‍ നമ്മള്‍ ഈ കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്ന നിരുത്തരവാദ സമീപനം ആരും ചര്‍ച്ചചെയ്യുന്നതായി കാണുന്നില്ല.
വിശ്വസിക്കാന്‍ കഴിയാത്ത ഒരു ഗതികെട്ട കലികാലമാണ് ഇത് ..
നമ്മുടെ മക്കള്‍ കാലമാകേണ്ട ലോകം.. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട!