ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോ​ഗത്തിന്റെ അജണ്ട തെറ്റിധരിപ്പിക്കുന്നത് – പ്രതിപക്ഷം സെക്രട്ടറിയെ ഉപരോധിച്ചു

ചാവക്കാട് : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോ​ഗത്തിന്റെ  അജണ്ട  തെറ്റിധരിപ്പിക്കുന്നതരത്തിൽ പുറത്തിറക്കിയെന്നാരോപിച്ച്  പ്രതിപക്ഷ അം​ഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ധനേഷ് ഭാസ്കറിനെയാണ് എൽ ഡി എഫ് അം​ഗങ്ങൾ ഉപരോധിച്ചത്.  വികസന സ്ഥിരം സമിതി യോ​ഗത്തിൽ ചർച്ചചെയ്യാത്ത കാര്യങ്ങൾ സെക്രട്ടറി മിനിറ്റ്സിൽ രേഖപ്പെടുത്തുകയും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമ ലീനസ് മിനിറ്റ്സ് തിരുത്തുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട്  വലിയ തർക്കം ഉണ്ടായതിനെ തുടർന്നാണ് വെള്ളിയാഴ്ച ബ്ലോക്ക് പഞ്ചായത്ത് യോ​ഗം വിളിച്ചത്. … Continue reading ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് യോ​ഗത്തിന്റെ അജണ്ട തെറ്റിധരിപ്പിക്കുന്നത് – പ്രതിപക്ഷം സെക്രട്ടറിയെ ഉപരോധിച്ചു