mehandi new

ഗുരുവായൂർ സിവിൽ ഡിഫെൻസിന് ബി എൻ ഐ കൂട്ടായ്മയുടെ സഹായം

ഗുരുവായൂർ : സംസ്ഥാന സർക്കാരിന്റെ ദുരന്തനിവാരണ സേനയായ സിവിൽ ഡിഫെൻസിന് ബിസിനസ് കൂട്ടായ്മയുടെ കരുതൽ. ചാവക്കാട്, ഗുരുവായൂർ മേഖലയിലെ വ്യാപാരികളുടെ കൂട്ടായ്മയായബിസിനസ്സ് നെറ്റ്‌വർക്ക് ഇന്റർനാഷണൽ ഇൻഫിനിറ്റി ഗുരുവായൂർ ചാപ്റ്ററാണ് കോവിഡ്, പ്രളയം

മണത്തലയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു

ചാവക്കാട്: മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്. ചാവക്കാട്‌ വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു

കൺസോൾ സാന്ത്വന സംഗമവും എൻ ആർ ഐ മീറ്റും

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് എൻ ആർ ഐ മീറ്റും മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ യു മനോജ് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത്

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പട്ടയം വിതരണം ചെയ്തു

പുന്നയൂർ: ഗുരുവായൂർ നിയോജകമണ്ഡലത്തിൽ 145 പട്ടയങ്ങൾ വിതരണം ചെയ്തു. പട്ടയമേള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്തു. പലവിധ സങ്കീർണമായ പ്രശ്നങ്ങൾ മൂലം പതിറ്റാണ്ടുകളോളം പട്ടയം ലഭിക്കാതെ നിരന്തരം

ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ് കേസിൽ മൂന്നുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

ചാവക്കാട് : ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ് കേസിൽ മൂന്നുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 40ലക്ഷം രൂപ ഡെപ്പോസിറ്റ് ആയി സ്വീകരിച്ചു 13 മുതൽ 15 ശതമാനം വരെ പലിശ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന ചാവക്കാട് സ്വദേശിയായ യുവതിയുടെ

സുനിൽ വധക്കേസിൽ തെറ്റായി ശിക്ഷിക്കപ്പെട്ടവർക്ക് അഞ്ചു ലക്ഷം നഷ്ടപരിഹാരം

ഗുരുവായൂർ: തെഴിയൂർ സുനിൽ വധക്കേസിൽ അന്യയമായി പ്രതിചേർക്കപ്പെടുകയും തെറ്റായി ശിക്ഷിക്കപ്പെടുകയും ചെയ്ത നിരപരാധികൾക്ക് അഞ്ചു ലക്ഷം വീതം നഷ്ടപരിഹാരം നൽകാൻ സർക്കാർ തീരുമാനം. 1994 ഡിസംബർ 4 ന് ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ ബിജെപി പ്രവർത്തകനായ

വൈദ്യുതി അപകടങ്ങളിൽ നിന്നും സുരക്ഷ – ശാസ്ത്രസാങ്കേതിക പരീക്ഷണങ്ങളിൽ സംസ്ഥാന തലത്തിലേക്ക്…

കടപ്പുറം : വിദ്യാർത്ഥികളുടെ നൂതന ആശയങ്ങളെ യാഥാർഥ്യമാക്കുന്നതിനായി കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പും കെ ഡിസ്കും സംയുക്തമായി നടപ്പിലാക്കുന്ന യങ് ഇന്നോവോറ്റഴ്‌സ് പ്രോഗ്രാം 7.0 യിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി കടപ്പുറം

കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം – ആവശ്യം ഉന്നയിച്ച പി…

ചാവക്കാട് :  കോൺഗ്രസുകാരിൽ ബി ജെ പി അനുഭാവികൾ വർദ്ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ച തൃശൂർ മുൻ ഡി സി സി സെക്രട്ടറി പി യതീന്ദ്രദാസിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സംസ്ഥാന, ദേശീയ നേതാക്കൾ ബി ജെ പി

തിരുവത്ര അത്താണി എൻ എച്ച് 66 പാലത്തിൽ വിള്ളൽ

ചാവക്കാട് : ദേശീയ പാത 66 തിരുവത്ര അത്താണി പാലത്തിൽ വിള്ളൽ. ടി എം മഹൽ ഓഡിറ്റോറിയത്തിനു മുൻവശം പാലത്തിന്റെ കിഴക്കേ റൺവേയിൽ 40 മീറ്റർ രൂപത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച രാത്രി നടക്കാനിറങ്ങിയ തിരുവത്ര അത്താണിയിലെ യുവാക്കളായ

റോഡിലെ കുഴി പോലീസിന്റെ ‘ബുദ്ധി – ഗതാഗത കുരുക്കിൽ അമർന്നു ചാവക്കാട് നഗരം

ചാവക്കാട് : ചാവക്കാട് നഗരത്തിൽ ചേറ്റുവ റോഡിലുള്ള ഭീമൻ കുഴിയും വെള്ളക്കെട്ടും ദിവസങ്ങളായി യാത്രക്കാരെ ദുരിതത്തി ലാക്കിയിട്ട്. എറണാകുളം ഭാഗത്ത് നിന്നും വരുന്നവർക്ക് ചാവക്കാട് നഗരത്തിൽ പ്രവേശിച്ച് മാത്രമേ പൊന്നാനി, ഗുരുവായൂർ, കുന്നംകുളം,

വെള്ളകെട്ടിലമർന്ന് അണ്ടത്തോട്, തങ്ങൾപ്പടി മേഖല

അണ്ടത്തോട്: ശക്തമായ മഴയിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, തങ്ങൾ പ്പടി, പെരിയമ്പലം, പാപ്പാളി, കുമാരം പടി മേഖലകൾ വെള്ളക്കെട്ടിൽ. അനേകം വീടുകളും, പഞ്ചായത്ത് റോഡുകളും, തെങ്ങിൻ തോട്ടങ്ങളും, ഏക്കറോളം രാമച്ച കൃഷികളും വെള്ളകെട്ടിലമർന്നു. 

തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട്

ചാവക്കാട് : സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്.