mehandi banner desktop
Chavakkad online

മന്ദലാംകുന്ന് ജി എഫ് യുപി സ്കൂളിൽ തണലിടം പദ്ധതിക്ക് തുടക്കമായി

fairy tale

പുന്നയൂർ :- മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ നടപ്പിലാക്കുന്ന തണലിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് നൽകിയ വിവിധയിനം ഫല വൃക്ഷതൈകൾ വിദ്യാർത്ഥികൾ ഓരോരുത്തരും സ്കൂൾ കോമ്പൗണ്ടിൽ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. വാർഡ് മെമ്പർ ടി.എ അയിഷ, സ്ചയർപേഴ്സൺ എസ്.എം.റസിയ, എം.ഫിറോസ്, പി.ടി.എ പ്രസിഡന്റ് ഷാമില റൗഫ്, സി.ആർ.സി കോഡിനേറ്റർ കെ.എ.ജ്യോത്സന, നവാസ്, റാമിയ ബഷീർ, എൻ.ബി നവാസ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സിൻസി ടീച്ചർ നന്ദിയും പറഞ്ഞു.

planet fashion

Comments are closed.