mehandi banner desktop
Chavakkad online

ബാലവിവാഹമുക്ത ഭാരതം: എടക്കഴിയൂർ സ്കൂൾ എസ്പിസി കേഡറ്റുകൾ പ്രതിജ്ഞയെടുത്തു

Ft

പുന്നയൂർ :  ബാലവിവാഹത്തിനെതിരെ ശക്തമായ ബോധവൽക്കരണവും പ്രതിരോധവും ലക്ഷ്യമിട്ട് എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ് സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പ്രതിജ്ഞയെടുത്തു. സ്കൂൾ മുറ്റത്ത് അണിനിരന്ന കേഡറ്റുകളും അധ്യാപകരും ചേർന്നാണ് പ്രതിജ്ഞ ചൊല്ലിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ജോഷി ജോർജ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി കെ സിറാജുദ്ദീൻ, പി എം ഷാജിന എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Jan oushadi

ബാലവിവാഹം ഒരു സാമൂഹിക തിന്മയും നിയമലംഘനവുമാണെന്നും, ഇത് കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സംരക്ഷണം, വളർച്ച എന്നിവയെ തടസ്സപ്പെടുത്തുമെന്നും ചൂണ്ടിക്കാണിക്കുന്നതായിരുന്നു പ്രതിജ്ഞ.

Comments are closed.