
ഗുരുവായൂർ : ഒക്ടോബർ 30, 31 തീയതികളിൽ നടക്കുന്ന തൃശൂർ ജില്ലാ സഹോദയ ഖോ-ഖോ മത്സരങൾക്ക് ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചു .സഹോദയ സ്കൂൾ കോംപ്ലക്സ് തൃശ്ശൂർ സെക്രട്ടറി ഷമീം ബാവ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്കൂൾ പതാകയും ഷമീം ബാവ തൃശ്ശൂർ സഹോദയയുടെ പതാകയും ഉയർത്തി.
അണ്ടർ 19 വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളാണ് വെള്ളിയാഴ്ച്ച നടന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഖോ ഖോ മത്സരങ്ങളിൽ ജില്ലയിലെ 22 സ്കൂളുകളിൽനിന്നായി 600ഓളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.
മത്സരങ്ങളുടെ സമാപന ദിവസമായ ശനിയാഴ്ച 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ അരങ്ങേറും.
സ്കൂൾ പ്രിൻസിപ്പൽ ടി രേഖ, പി.ടി.എ. പ്രസിഡന്റ് ജിനി സുകേഷ്, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. വി. പ്രശാന്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



Comments are closed.