mehandi banner desktop
Chavakkad online

കുന്നംകുളത്ത് പെരുന്നാളിനിടെ യുവതിയെ ആക്രമിച്ച സംഭവം; 31കാരൻ അറസ്റ്റിൽ

Ft

കുന്നംകുളം: പെരുന്നാൾ ആഘോഷത്തിനിടെ യുവതിയെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിൽ അടുപ്പൂട്ടി സ്വദേശി അറസ്റ്റിൽ. അടുപ്പൂട്ടി കല്ലേരി വീട്ടിൽ നിതിൻ വർഗീസ് (31) ആണ് അറസ്റ്റിലായത്.കുന്നംകുളം കാണിപ്പയ്യൂർ സ്വദേശിനി ലിൻസി ബാബു (31)വിനെയാണ് ഒക്ടോബർ 28-ന് രാത്രി എട്ടോടെ അടുപ്പൂട്ടി കുന്ന് ഭാഗത്ത് ആക്രമിച്ചത്. കുടുംബാംഗങ്ങളോടൊപ്പം അടുപ്പൂട്ടി പെരുന്നാൾ കാണാനെത്തിയതായിരുന്നു ലിൻസി. മുൻ വൈരാഗ്യത്തെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പരാതി. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവതിയുടെ ഇടത് കൈത്തണ്ടയിൽ ഉരസുകയും കൈത്തണ്ടയ്ക്കും കൈപ്പത്തിക്കും പരിക്കേൽക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.സംഭവത്തെ തുടർന്ന് ലിൻസി കുന്നംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ടി രൂപേഷിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത്..

Jan oushadi

Comments are closed.