mehandi banner desktop
Chavakkad online

അല്ലാമാ ഇഖ്ബാൽ ഫുട്ബോൾ ടൂർണമെന്റ്: എടക്കഴിയൂർ സ്കൂൾ ജേതാക്കൾ

Ft

ചാവക്കാട്: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ ചാവക്കാട് സബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അല്ലാമാ ഇഖ്ബാൽ ഫുട്ബോൾ ടൂർണമെന്റിൽ എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ്.എസ് ചാമ്പ്യന്മാരായി. ചാവക്കാട് പ്രചാര 888 സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ തൈക്കാട് വി.ആർ.എ.എം.എം.എച്ച്.എസ്.എസിനെ രണ്ടിനെതിരെ ഒരു ഗോളിന് (2–1) പരാജയപ്പെടുത്തിയാണ് എടക്കഴിയൂർ ടീം കിരീടം ചൂടിയത്.

Jan oushadi

​ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച എടക്കഴിയൂർ എസ്.എസ്.എം.വി.എച്ച്.എസ്.എസിലെ മുഹമ്മദ് അൻഫാസ് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും ജില്ലാ പഞ്ചായത്ത് അംഗം ശ്രീഷ്മ ബാബുരാജ് വിതരണം ചെയ്തു.

Comments are closed.