mehandi banner desktop
Chavakkad online

ഗുരുവായൂർ പേരകത്ത് പാഴ്‌വസ്തുക്കൾ സൂക്ഷിച്ച മുറിക്ക് തീപിടിച്ചു

Ft

ഗുരുവായൂർ: പേരകത്ത് പാഴ്‌വസ്തുക്കൾ കൂട്ടിയിട്ടിരുന്ന മുറിക്ക് തീപിടിച്ചു. ഗുരുവായൂർ നഗരസഭ 43-ാം വാർഡിൽ അയിനിപ്പുള്ളി ക്ഷേത്രത്തിന് സമീപം പുതിയ വീട്ടിൽ ജമാലുദ്ദീന്റെ വീടിനോട് ചേർന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാത്രി 10.50-ഓടെയായിരുന്നു സംഭവം.ഉണങ്ങിയ തൊണ്ടും പാഴ്‌വസ്തുക്കളുമാണ് കത്തിനശിച്ചത്. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏകദേശം 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.അഗ്നിശമനസേനയുടെ വാഹനം സംഭവസ്ഥലത്തേക്ക് എത്തിക്കാൻ സാധിക്കാത്തതിനാൽ, വീട്ടിൽ നിന്നും ഹോസ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് തീ പൂർണ്ണമായും അണച്ചത്. സ്റ്റേഷൻ ഓഫീസർ സജിത് ലാൽ എസ്.ഡിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മനോജ് ആർ., ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ആനന്ദ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ നിധീഷ്, സന്ദീപ്, കിഷോർ, ശ്രീരാജ്, ഫസലുദ്ദീൻ മുഹമ്മദ്, ഹോം ഗാർഡ് മോഹൻദാസ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Jan oushadi

Comments are closed.