mehandi banner desktop
Chavakkad online

വനിതാ സംരംഭകത്വത്തിന് കരുത്തേകാൻ ‘അമാൽഗം 2026’ ആറാം എഡിഷൻ ഡിസംബർ 5, 6 തീയതികളിൽ ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ

Ft

ചാവക്കാട്: നിർമ്മാണ-വിപണന മേഖലകളിൽ സ്വയം സംരംഭകരായ വനിതകളെ സംഘടിപ്പിക്കുകയും അവർക്ക് കരുത്തും പിന്തുണയും നൽകുകയും ചെയ്യുന്ന ‘അമാൽഗം വിമൻസ് എന്റർപ്രണേഴ്‌സ് ഫോറം’ സംഘടിപ്പിക്കുന്ന മെഗാ പ്രദർശന-വിപണന മേളയുടെ ആറാം എഡിഷൻ (Amalgam 2026 – 6th Edition) 2026 ഡിസംബർ 5, 6 തീയതികളിൽ ചാവക്കാട് കൂട്ടുങ്ങൽ സ്ക്വയറിൽ നടക്കും.എല്ലാ കഴിവുകളുണ്ടായിട്ടും ആത്മവിശ്വാസക്കുറവ് മൂലം പിന്നോട്ടുനിൽക്കുന്നവരും, കുടിൽ വ്യവസായങ്ങളിൽ നിന്ന് സ്വയം സംരംഭകരായി ഉയർന്നുവരുന്നവരുമായ വനിതകൾക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ ഒരു പരിധിക്കപ്പുറം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വേദിയായാണ് ‘അമാൽഗം’ രൂപീകൃതമായത്. ലിറ്റിൽ റാംപ് ഡിസൈനർ ബോട്ടിക് നടത്തുന്ന ഷബാന നൗഷാദലി , അസ്ന മുഹമ്മദ്,  ഐ ടി പ്രൊഫഷണലും ബിസിനസ് കൺസൾട്ടന്റുമായ ബീന ദാമോദരൻ എന്നിവരുടെ  നേതൃത്വത്തിലാണ് ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്.ഇന്ത്യയിലെയും വിദേശത്തെയും നൂറുകണക്കിന് വനിതാ സംരംഭകരും സേവകരും അംഗങ്ങളായുള്ള ഈ കൂട്ടായ്മ, വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും നേരിട്ടുള്ള സംഗമങ്ങളിലൂടെയും പരസ്പര പ്രചോദനവും മാർഗദർശനവും നൽകിവരുന്നു.സംരംഭകർക്ക് ആവശ്യമായ ഔദ്യോഗികവും സാങ്കേതികവുമായ സഹായങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡെസ്ക് സംവിധാനം, പരിചയസമ്പന്നരായ സംരംഭകരുടെ ഉപദേശ നിർദ്ദേശങ്ങൾ, പ്രതിമാസ സെമിനാറുകൾ, ശില്പശാലകൾ, പഠനയാത്രകൾ. ഓൺലൈൻ മാർക്കറ്റിങ്ങിനായി പൊതുവായ സോഷ്യൽ മീഡിയ ഇടങ്ങൾ സൃഷ്ടിക്കൽ. സംസ്ഥാന-ദേശീയ തലങ്ങളിൽ സംരംഭകർക്ക് ലഭിക്കേണ്ട സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും മാർഗനിർദ്ദേശങ്ങളും നൽകുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ  മുൻ എഡിഷനുകളുടെ വൻ വിജയത്തിന് ശേഷം കൂടുതൽ പുതുമകളോടെയാണ് ആറാം എഡിഷൻ എത്തുന്നത്. പ്രദേശത്തെ വനിതാ സംരംഭകർ ഒരുക്കുന്ന നൂതന ഉൽപ്പന്നങ്ങളുടെയും വ്യത്യസ്ത രുചിക്കൂട്ടുകളുടെയും വിപുലമായ പ്രദർശന-വിപണന ശാലകൾ. പ്രശസ്ത സംരംഭകരും അക്കാദമിസ്റ്റുകളും നയിക്കുന്ന സംരംഭകത്വ ബോധവൽക്കരണ ക്ലാസുകൾ. കുട്ടികൾക്കായുള്ള മത്സരങ്ങൾ,  മറ്റ് വിനോദ പരിപാടികൾ. സ്ത്രീ ശാക്തീകരണത്തിന്റെ പുതുനൂറ്റാണ്ടിൽ വനിതാ സംരംഭകത്വത്തിന്റെ വിജയവും നിലനിൽപ്പും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ വനിതാവേദിയിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.5 ന് രാവിലെ 10 മണിക്ക് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ എ എച്ച് അക്ബർ, വാർഡ്‌ കൗൺസിലർ ബുഷ്‌റ ലത്തീഫ് എന്നിവർ പങ്കെടുക്കും. അമാൽഗം സ്ഥാപകരായ ഷബാന നൗഷാദലി, അസ്ന മുഹമ്മദ്‌ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:അമാൽഗം വിമൻസ് എന്റർപ്രണേഴ്‌സ് ഫോറം, ചാവക്കാട്ഫോൺ81292901559778181635

Jan oushadi

Comments are closed.