കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു ; വൈ എം എ കടപ്പുറത്തിനും, ഗ്രാമവേദി അഞ്ചങ്ങാടിക്കും ഓവറോൾ ട്രോഫി

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനവും അനുമോദന ചടങ്ങും തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീഷ്മ ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. വിജയികൾക്ക് ട്രോഫികളും കൂടെ സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. കലാ മത്സരങ്ങളിൽ വൈ.എം.എ കടപ്പുറവും കായിക മത്സരങ്ങളിൽ ഗ്രാമവേദി അഞ്ചങ്ങാടിയും ഓവറോൾ ചാമ്പ്യന്മാരായികടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം.മനാഫ് അദ്ധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.കെ.ഇസ്മായിൽ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സക്കീന ബഷീർ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. എ. അഷ്ക്കർ അലി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീറ ശിഹാബ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. എസ്. രമണൻ, എം. എസ്. പ്രകാശൻ, ജിഷ, സുലൈഖ, നജില നജീബ്, സുമിന അജ്മൽ, നൈമ ബീവി, റംല ഹമീദ് എന്നിവർ സംസാരിച്ചു.കടപ്പുറം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി. വി. ദിലീപ്കുമാർ സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി ഇ. എസ്. പ്രീത നന്ദിയും പറഞ്ഞു.




Comments are closed.