mehandi banner desktop
Chavakkad online

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂരിൽ; മേഖലയിൽ കർശന ഗതാഗത നിയന്ത്രണം

Ft

ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച നവംബർ 27 ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തും. സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ നഗരത്തിലും ഗുരുവായൂർ–ചൂണ്ടൽ പാതയിലും തൃശ്ശൂർ റോഡിലും കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ​സന്ദർശന സമയക്രമം:​ഉച്ചതിരിഞ്ഞ് 3.10: ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ ഇറങ്ങും. ​വൈകിട്ട് 3.30: ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തും. ​വൈകിട്ട് 3.50: ശ്രീവത്സം ഗസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രദർശനത്തിനായി പുറപ്പെടും. ​വൈകിട്ട് 4.30: ദർശനം പൂർത്തിയാക്കി ഗുരുവായൂരിൽ നിന്ന് മടങ്ങും. ​ഗതാഗത-ദർശന നിയന്ത്രണങ്ങൾ:രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ അവർ മടങ്ങുന്നതുവരെ ഗുരുവായൂർ നഗരത്തിലും തൃശ്ശൂർ റോഡിലും ചൂണ്ടൽ-ഗുരുവായൂർ പാതയിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സുരക്ഷാ കാരണങ്ങളാൽ രാഷ്ട്രപതി ക്ഷേത്രദർശനം നടത്തുന്ന സമയത്ത് ഭക്തർക്ക് ക്ഷേത്രത്തിനുള്ളിൽ കുറച്ചുസമയം ദർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ​ദേവസ്വത്തിന്റെ ഉപഹാരം:ക്ഷേത്രദർശനത്തിനെത്തുന്ന രാഷ്ട്രപതിക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ പ്രത്യേക ഉപഹാരമായി സ്വർണക്കോലത്തിന്റെ ചെറുപതിപ്പും, കുമിഴ് മരത്തിൽ തീർത്ത മനോഹരമായ ശ്രീകൃഷ്ണവിഗ്രഹവും സമ്മാനിക്കും.

Jan oushadi

Comments are closed.