mehandi banner desktop
Chavakkad online

കടപ്പുറം ഗ്രാമപഞ്ചായത്ത് ധാതുലവണ മിശ്രിത കിറ്റുകൾ വിതരണം ചെയ്തു

Ft

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് കൈത്താങ്ങായി 2026-27 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ധാതുലവണ മിശ്രിത കിറ്റുകൾ വിതരണം ചെയ്തു..ക്ഷീരകർഷകരുടെ സാമ്പത്തിക ഉന്നമനത്തിനും കന്നുകാലികളുടെ ആരോഗ്യസംരക്ഷണത്തിനും പാലുൽപ്പാദനം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്.കന്നുകാലികൾക്ക് പതിവായി നൽകിവരുന്ന തീറ്റകൾക്ക് പുറമെ ശരീരവളർച്ചയ്ക്കും ആരോഗ്യത്തിനും ഉൽപ്പാദനക്ഷമതയ്ക്കും ആവശ്യമായ വിവിധ ധാതുലവണങ്ങൾ അടങ്ങിയ മിശ്രിതം കൂടി നൽകുന്നതിലൂടെ കന്നുകാലികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കും.2,400 രൂപ വിലവരുന്ന 100 ധാതുലവണ മിശ്രിത കിറ്റുകളാണ് പഞ്ചായത്തിലെ ക്ഷീരകർഷകർക്ക് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.കടപ്പുറം വെറ്ററിനറി ആശുപത്രിക്ക് സമീപം നടന്ന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മനാഫ് നിർവഹിച്ചു.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന ബഷീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.എ.അഷ്ക്കർ അലി, പി.വി. ദിലീപ്കുമാർ, വെറ്റിനെറി ഡോക്ടർ എൻ.ബി. സെബി, എം.എസ് പ്രകാശൻ, റാഹില വഹാബ്, ക്ഷീരകർഷകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Jan oushadi

Comments are closed.