mehandi banner desktop
Chavakkad online

ശുചിത്വ പഠനോത്സവത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിന് അഭിമാനനേട്ടം

Ft

ചാവക്കാട്: പുന്നയൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ‘ശുചിത്വ പഠനോത്സവത്തിൽ’ എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മികച്ച നേട്ടം. ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂളിലെ അഞ്ച് വിദ്യാർത്ഥികൾ ‘ഹരിതസേന ഇക്കോസെൻസ് സ്കോളർഷിപ്പിന്’ അർഹരായി.മുഹമ്മദ് ഷമ്മാസ് എൻ., ഇഷാൻ ഫസൽ, ഫാത്തിമ ഹിബ എം.എൻ., ആയിഷ നേഹ, ഫാത്തിമ സുറുമി ടി.എസ്. എന്നിവരാണ് സ്കോളർഷിപ്പിനൊപ്പം ട്രോഫിയും സർട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോഷി ജോർജ് പ്രത്യേകം അനുമോദിച്ചു.

Jan oushadi

Comments are closed.