മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ – പഞ്ചായത്തിലെ മികച്ച ശുചിത്വ വിദ്യാലയം

പുന്നയൂർ : പഞ്ചായത്തിലെ മികച്ച ശുചിത്വമുള്ള വിദ്യാലയമായും യു.പി തലത്തിലെ മികച്ച ശുചിത്വമുള്ള വിദ്യാലയമായും മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിനെ തെരഞ്ഞെടുത്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഹരിത സേന ഇക്കോ സെൻസ് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ശുചിത്വ പഠനോത്സവത്തിലാണ് തെരഞ്ഞെടുത്തത്. യു.പി യിൽ നിന്ന് 6,7 ക്ലാസുകളും ഹൈസ്കൂളിൽ നിന്ന് 8,9 ക്ലാസ്സുകളും, ഹയർ സെക്കണ്ടറിയിൽ നിന്ന് പ്ലസ് വൺ ക്ലാസുമാണ് പങ്കെടുത്തതെങ്കിലും യു.പി തലത്തിലാണ് മത്സരം നടന്നത്.യു.പി വിഭാഗത്തിലെ മികച്ച പ്രകടനത്തിനും അവതരണത്തിനും മാലിന്യ പരിപാലന മേഖലയിൽ മികച്ച മാതൃക സൃഷ്ടിച്ചതിനും വിദ്യാലയത്തിന് പ്രത്യേക ഉപഹാരവും ലഭിച്ചു.മാലിന്യത്തിൽ നിന്നും ഉണ്ടാക്കിയ പഠനോപകരണങ്ങളുടെയും കളി കോപ്പുകളുടെയും പ്രദർശനത്തിലും വിദ്യാലയം മികവ് പുലർത്തി. വിദ്യാലയത്തിനുള്ള ഉപഹാരം പ്രസിഡന്റ് റസ്ല റഹീം നൽകി.വൈസ് പ്രസിഡന്റ് ഐ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇക്കോ സെൻസസ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടന്നു.തദ്ദേശസ്വയംഭരണ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്നതാണ് പദ്ധതി.മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുക,സമൂഹത്തിൽ ശുചിത്വ ബോധം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഐ.ആർ.ടി.സി കോഡിനേറ്റർ ബി.എസ് ആരിഫ റിപ്പോർട്ട് അവതരിപ്പിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നസീറ അഹമ്മദ്, അംഗങ്ങളായ ടി.എഅയിഷ, ഷൈബ ദിനേശൻ,കെ.എം സീനത്ത്,ഷെഫീന,കെ.വി വീരാൻകുട്ടി,ഷൈമജ,നിസാർ മൂത്തേടത്ത്, ഫൗസിയ,ഷഹന ശിഹാബ്,മുഹമ്മദ് അസ്ലം,അബ്ദുൽ സലീം,ഹെൽത്ത് ഇൻസ്പെക്ടർ സ്വാലിഹ,വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ രാഖി ഏണസ്റ്റ് എന്നിവർ സംസാരിച്ചു.ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുബീന സലീം സ്വാഗതവും വിദ്യാഭ്യാസം ഇമ്പ്ലിമെൻറ്റിങ് ഓഫീസർ സുനിത മേപ്പുറത്ത് നന്ദിയും പറഞ്ഞു.




Comments are closed.