mehandi new

മണത്തലയിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ചു

fairy tale

ചാവക്കാട്: മണത്തലയിൽ സൈക്കിളിൽ കാറിടിച്ച് യുവാവ് മരിച്ചു. മണത്തല ബേബി റോഡിൽ താമസിക്കുന്ന പരേതനായ പൂക്കോട്ടിൽ ശേഖരൻ മകൻ മുരളി(46)യാണ് മരിച്ചത്.

ചാവക്കാട്‌ വി.കെ.ജി വെജിറ്റബിൾ ഷോപ്പിലെ ജീവനക്കാരനാണ്. ഇന്ന് പുലർച്ചെ 6.30 ഓടെയായിരുന്നു അപകടം.

Mss conference ad poster

ജോലിക്ക് പോവുകയായിരുന്ന മുരളിയുടെ സൈക്കിളിന് പുറകിൽ അതിവേഗത്തിൽ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്:ദേവകി. ഭാര്യ:സരിത. മക്കൾ: ദേവിക, ദേവരാഗ്.

planet fashion

Comments are closed.