posted on 25 April 2016 ചാവക്കാട്: പ്രത്യേക പ്രോസിക്യൂട്ടറെ
നിയമിക്കനമെന്നാവശ്യപ്പെട്ടു തിരുവത്രയില്‍ വധിക്കപ്പെട്ട എ.സി ഹനീഫയുടെ
ബന്ധുക്കള്‍ ഇന്ന് നടത്താനിരുന്ന സത്യാഗ്രഹ സമരം മാറ്റിവെച്ചു. ഹനീഫയുടെ മാതാവ്
ഐഷാബി ഈ ആവശ്യം ഉന്നയിച്ച് ഞായറാഴ്ച്ച ചാവക്കാട്ടത്തെിയ മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിക്ക് നല്‍കിയിരുന്നു. ഇതിനു വേണ്ട എല്ലാനടപടികളും സ്വീകരിച്ചതായി
മുഖ്യമന്ത്രി അറിയിച്ചതായും അതിനാലാണ് തിങ്കളാഴ്ച്ച താലൂക്ക് ഓഫീസിനു മുന്നില്‍
ഐഷാബി, മക്കളായ സെയ്തുമുഹമ്മദ്, അബൂബക്കര്‍ എന്നിവര്‍ നടത്താനിരുന്ന സത്യാഗ്രഹം
മാറ്റിവെക്കുന്നതെന്നും അവര്‍ അറിയിച്ചു. |