Posted on 05 March 2015 ചാവക്കാട് : ഈ മാസം 14 ന് ചാവക്കാട് ലീഗല്‍
സര്‍വ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന നാഷ്ണല്‍ ലോക്
അദാലത്തിലേക്ക് തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികള്‍
സ്വീകരിക്കുന്നതാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി എന്‍. ശേഷാദ്രിനാഥ് അറിയിച്ചു.
ചാവക്കാട് താലൂക്കിലെ പഞ്ചായത്തുകളിലെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികള്‍
07.03.2015 ന് മുമ്പായി ചാവക്കാട് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിക്കു മുമ്പാകെ
ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 - 3244808 ല്‍ ബന്ധപ്പെടുക. |