banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

05-03-15 Thursday

സമാധാന സന്ദേശമുയര്‍ത്തി സംഗീതാര്‍ച്ചന നടത്തി

Posted on 05 March 2015
04-03-15 meghamalhar
ചാവക്കാട് : രാഷ്ട്രീയാക്രമങ്ങളുടെ ഭീതിതമായ അന്തരീക്ഷത്തില്‍ സ്‌നേഹ - സഹോദര്യ ബന്ധത്തിന്റെ സന്ദേശവുമായി  മുതുവട്ടൂര്‍ മേഘമല്‍ഹാര്‍ സംഗീത ഭവന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന സംഘടിപ്പിച്ചു.  ജില്ലയിലെ സംഗീത പ്രേമികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച സംഗീതാര്‍ച്ചന ശ്രദ്ദേയമായി .
മേഘമല്‍ഹാര്‍ പ്രസിഡന്റ് അഡ്വ. ബിജു. പി. ശ്രീനിവാസ്, സെക്രട്ടറി ശശിധരന്‍ കണമ്പഴത്ത് എന്നിവര്‍ നേതൃത്വം നല്‍കിയ സംഗീത സംഗമത്തില്‍  ലത്തീഫ് കേച്ചേരി, ഉമ്മര്‍കുഞ്ഞ്, റാഫി, ആമയം അഷറഫ്, സെയ്ഫുദ്ധീന്‍, നസീര്‍, ബിജി, മുരളി വാകയില്‍, ഹാഷീര്‍ ചാവക്കാട്, കൃഷ്ണദാസ്, അഡ്വ. രാമചന്ദ്രന്‍, വിനീത കോട്ടപ്പടി തുടങ്ങിയവര്‍ സമാധാന സന്ദേശം നല്‍കുന്ന സാഹോദര്യ ഗീതങ്ങള്‍ പാടി. സംഗീതത്തിലൂടെ സ്‌നേഹബന്ധങ്ങള്‍ക്ക് കൂടുതല്‍ ആഴത്തിലുള്ള കരുത്തു പകരാന്‍ ജില്ലയിലെ ഗായകരെ  അണിനിരത്തി ഏപ്രില്‍ 19 ന് ഗുരുവായൂര്‍ രുഗ്മിണി  റീജന്‍സിയില്‍ രണ്ടാം വാര്‍ഷികത്തിനൊരുങ്ങുകയാണ് മേഘമല്‍ഹാര്‍ സംഗീത ഭവന്‍..