Posted on: 07 August 2014 പുന്നയൂര്‍ക്കുളം: സ്റ്റേറ്റ്
ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ബാങ്കിന്റെ ആല്‍ത്തറ ശാഖയില്‍ കവര്‍ച്ചാശ്രമം.
വാതില്‍ കുത്തിത്തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ
തുടര്‍ന്ന് മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്ന് കരുതുന്നു. ഗ്രില്‍
തകര്‍ത്തതിന് ശേഷം അകത്ത് കടന്നാണ് വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
ഗ്രില്ലിന്റെ ചങ്ങല അറുത്തുമാറ്റാന്‍ ഉപയോഗിച്ച
ഹാക്സോ ബ്ലേഡ് കഷ്ണങ്ങള്‍ സമീപത്ത് നിന്നും ലഭിച്ചു.
ബുധനാഴ്ച്ച രാവിലെ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് സംഭവമറിയുന്നത്. കുന്നംകുളം ഡി.വൈ.എസ്.പി
ടി.സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ വടക്കേക്കാട് പോലീസും തൃശൂരില്‍ നിന്ന് വിരലടയാള
വിദഗ്ദ്ധരും സംഭവസ്ഥലത്തെത്തി.. |