posted on 12 October 2014 ചാവക്കാട്: നഗരസഭാ രണ്ടാം വാര്‍ഡില്‍ മാലിന്യ
മുക്തമാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് വസ്തുക്കളും
വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. നാട്ടുകൂട്ടം സെന്‍ട്രല്‍
പരിസരത്തു നടന്ന ചടങ്ങ് കൗണ്‍സിലര്‍ ഇന്ദിര രാമു ഉദ്ഘാടനം ചെയ്തു. വി.ജി. സഹദേവന്
അധ്യക്ഷനായി. കെ.എ. ശശിധരന്, റ്റി.പി. പ്രജിത്ത്, വി.ബി. ഷാഹു, റ്റി.വി. ഉണ്ണികൃഷ്ണന്,
പ്രേമ എന്നിവര്‍ പ്രസംഗിച്ചു. |