banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-01-2015 Saturday

ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ്‌ മുതുവട്ടൂരില്‍ ഷോക്കേറ്റ്‌  മരിച്ചു

posted on  24 January 2015
ചാവക്കാട്‌: മുതുവട്ടൂരില്‍ യുവാവ്‌ ഷോക്കേറ്റ്‌  മരിച്ചു. ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ ചമ്പക്കുളം വീട്ടില്‍ ഗോപി മകന്‍ ബൈജു(38)വാണ് മരിച്ചത്‌. മുതുവട്ടൂര്‍ ചെട്യാലക്കല്‍ ക്ഷേത്രത്തിനടുത്ത്‌ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ വാട്ടര്‍ ഫ്രൂഫിംഗ് ജോലിക്കിടെയാണ് സമീപത്ത്‌ കൂടെ പോകുന്ന 33 കെ വി വദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റത്‌. വാടാനപ്പിള്ളി സ്വദേശി വിവേകാനന്ദന്റെ വീടിനു മുന്നില്‍ തേപ്പ്‌ പണിക്കായി കെട്ടിയിരുന്ന ഇരുമ്പ്‌ പൈപ്പ്‌ അഴിച്ചു മാറ്റുന്നതിനിടെ പൈപ്പ്‌ വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. ഇരുമ്പ്‌ പൈപ്പിലൂടെയുണ്ടായ വൈദ്യുതി പ്രവാഹത്തിന്റെ ശക്തിയില്‍ ബൈജുവിന്റെ ശരീരത്തിന് തീ പിടിക്കുകയും തെറിച്ചു വീഴുകയുമായിരുന്നു. ബൈജു വീണ സ്ഥലത്തുണ്ടായിരുന്ന പുല്ലുകളും കത്തിക്കരിഞ്ഞു. വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ദേഹമാസകലം പൊള്ളലേറ്റ ബിജുവിനെ സഹ പ്രവര്‍ത്തകനും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള രാജാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വാര്‍പ്പും തേപ്പും പൂര്‍ത്തിയായ വീടിന്റെ വാട്ടര്‍ പ്രൂഫിംഗ് ജോലികള്‍ ബിജുവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ചയാണ് ആരംഭിച്ചത്‌. ചൊവ്വല്ലൂര്‍ പടിയില്‍ നിന്നും പുന്ന സബ്സ്റ്റേഷനിലേക്കുള്ള 33 കെ വി വൈദ്യുതി ലൈന്‍ ബൈജു ജോലിചെയ്തിരുന്ന വീടിന്റെ തൊട്ടടുത്തുള്ള പറമ്പിലൂടെ സമാന്തരമായാണ് പോകുന്നത്.