15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

24-07-15 Friday

കെ ജി സത്താര്‍ അന്തരിച്ചു

posted on 24 July 2015
kgsatharചാവക്കാട്‌:  മാപ്പിളപ്പാട്ട് ഗായകനും രചയിതാവുമായ കെ ജി സത്താര്‍ (87) അന്തരിച്ചു.  പാവറട്ടിയിലെ വീട്ടില്‍ വെച്ചാണ് മരണം. കുറച്ച് വര്‍ഷങ്ങളായി വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ കിടപ്പിലായിരുന്നു.
ഗായകനായിരുന്ന കെ ഗുല്‍മുഹമ്മദ് ബാവയുടെ മകനാണ് കെ ജി സത്താര്‍. മറിയുമ്മുവാണ് ഭാര്യ. മക്കള്‍: സലീം, ജമീല, നൗഷാദ്, കമറുദ്ദീന്‍, നസീമ.
നൂറുകണക്കിന് മാപ്പിളപ്പാട്ടുകള്‍ രചിച്ച് സംഗീതമിട്ട് ആലപിച്ചിട്ടുള്ള കലാകാരനാണ് കെ ജി സത്താര്‍. മാപ്പിളപ്പാട്ടിന് പുറമേ ലളിതഗാനങ്ങളും നാടകഗാനങ്ങളും എഴുതുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. അറുപതുകളിലും എഴുപതുകളിലും ഗ്രാമഫോണ്‍ റെക്കോഡുകളില്‍ നിറഞ്ഞുനിന്നിരുന്ന ശബ്ദമായിരുന്നു കെ ജി സത്താറിന്റേത്. ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു.

hawa addd 2