15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-04 - 2016 Thursday

എസ്.എസ്.എള്‍.സി പരീക്ഷാ ഫലം
തിരുവത്ര ഫിഷറീസ്, മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍, അണ്ടത്തോട് തഖ് വ സ്കൂളുകള്‍ നൂറുമേനിയില്‍

Posted on 28 April 2016
ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവത്ര ഫിഷറീസ് ഹൈ സ്കൂളിനും മമ്മിയൂര്‍ എല്‍.എഫ് ഗേള്‍സ് ഹൈസ്ക്കൂളിനും അണ്ടത്തോട് തഖ് വാ സ്കൂളുകള്‍ക്കും നൂറുമേനി. സര്‍ക്കാര്‍ സ്കൂളുകളില്‍ കടപ്പുറം വി.എച്ച്.എസ് നില മെച്ചപ്പെടുത്തിയപ്പോള്‍ മണത്തല സ്കൂള്‍ പിന്നോട്ടായി.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ മാത്രം പഠിക്കുന്ന തിരുവത്രയിലെ ഗവ.ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍  പതിവു പോലെ നൂറുശതമാനം നിലനിര്‍ത്തി. ഏഴുപേരാണ് ഇവിടെ പരീക്ഷയെഴുതിയത്. സ്വകാര്യ മേഖലയില്‍ മമ്മിയൂര്‍ ലിറ്റില്‍   ഫ്ളവര്‍ കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂളില്‍ പരീക്ഷയെഴുതിയ 363 വിദ്യാര്‍ത്ഥിനികളില്‍ 27പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ.പ്ളസ് മാര്‍ക്ക് വാങ്ങാനായി. അണ്ടത്തോട് തഖ് വയുടെ രണ്ട് സ്കൂള്‍ക്കും  നൂറുശതമാനം വിജയമുണ്ട്. ഇവിടെ എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചത് ഒരു വിദ്യാര്‍ഥിക്ക്. സര്‍ക്കാര്‍ സ്കൂളുകളില്‍ കടപ്പുറം വി.എച്ച്.എസ് സ്കൂളില്‍ പരീക്ഷയെഴുതിയ 120 വിദ്യാര്‍ത്ഥികളില്‍ 118പേര്‍ വിജയിച്ചു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ളസ് മാര്‍ക്കും നേടാനായി. കഴിഞ്ഞ തവണ 100 ശതമാനം വിജയം നേടിയ മണത്തല ഹയര്‍ സെക്കന്‍്ററി സ്കൂളിനു നൂറുമേനി വിജയം ആവര്‍ത്തിക്കാനായില്ല. 49 പേര്‍ പരീക്ഷയെഴുതിയ സ്കൂളില്‍ 41 പേരാണ് വിജയിച്ചത്.  എടക്കഴിയൂര്‍ സീതി സാഹിബ് ഹയര്‍ സെക്കന്‍്ററി സ്കൂളിലാണ് ഇത്തവണയും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്. 411 പേര്‍ പരീക്ഷയെഴുതിയ ഇവിടെ വിജയം 85 ശതമാനമായി ഉയര്‍ത്തി പതിവുനിലയില്‍ നിന്ന് മെച്ചപ്പെടാനായിട്ടുണ്ട്.  എല്ലാ വിഷയത്തിലും എ പ്ളസ് ലഭിച്ചത് ഒരു വിദ്യാര്‍ഥിക്ക്.  പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കടിക്കാട് ഗവ.ഹയര്‍ സെക്കന്‍ററി സ്കൂളിന് 75 ശതമാനം വിജയമുണ്ട്. 172 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍റി സ്കൂളില്‍ 264 പേരാണ് പരീക്ഷയെഴുതിയത് ഇവര്‍ക്ക് വിജയം 85 ശതമാനമാണ്