Posted on 28 July 2014 ചാവക്കാട്: കടലില്‍ വഞ്ചിമറിഞ്ഞ്
മരണപ്പെട്ട തിരുവത്ര പുത്തന്‍കടപ്പുറം കരിമ്പി കുഞ്ഞിമോന്റെ കുടുമ്പത്തിന്
മുസ്‌ലീംലീഗ് ചാവക്കാട് മുന്‍സിപ്പല്‍ കമ്മിറ്റി ഉമ്മുല്‍ ഖുവൈല്‍, ഖത്തര്‍ കെ എം
സി സി കളുടെ സഹകരണത്തോടെ ധനസഹായംനല്‍കി. മണ്ഡലം മുസ്‌ലീംലീഗ് പ്രസിഡന്റ് ആര്‍ വി
അബ്ദുല്‍ റഹീം കുഞ്ഞിമോന്റെവീട്ടിലെത്തി ബന്ധുക്കള്‍ക്ക് സഹായം കൈമാറി.
ചാവക്കാട് ഗ്രീന്‍ ഹൗസില്‍ ചേര്‍ന്നയോഗത്തില്‍ ഉമ്മുല്‍ ഖുവൈല്‍
സംസ്ഥാനകമ്മിറ്റിയുടെയും ഖത്തര്‍ കെ എം സി സി ത്യശൂര്‍ ജില്ലാകമ്മിറ്റിയുടെയും
ചികിത്‌സാസഹായങ്ങളും വിതരണം ചെയ്തു. ആര്‍ വി അബ്ദുല്‍ റഹീം ഉദ്ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ പ്രസിഡന്റ് ഹനീഫ് ചാവക്കാട് അധ്യക്ഷനായി. മണ്ഡലം ജനറല്‍
സിക്രട്ടറി എ കെ അബ്ദുല്‍ കരീം, അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക്ക് സെന്റര്‍ വൈസ്
പ്രസിഡന്റ് കെ കെ ഹംസകുട്ടി, കെ എം സി സി നേതാക്കളായ പി കെ അബൂബക്കര്‍, മുഹമ്മദ്
അക്ബര്‍ മണത്തല, ഉസ്മാന്‍ എടയൂര്‍, ലത്തീഫ് പാലയൂര്‍, താഴത്ത് കുഞ്ഞിമരക്കാര്‍,
അലിക്കുട്ടി മണത്തല, പി വി സുലൈമു, അബൂബക്കര്‍ ലിബിത, റഹീം ചാവക്കാട്, ഷജീര്‍ പുന്ന,
റൗബി അറക്കല്‍, കരീം ഹാജി ബ്‌ളാങ്ങാട്, ആഷിം ബ്‌ളാങ്ങാട്, ഷാഫി തെക്കന്‍ചേരി, ഫൈസല്‍
കാനാപുള്ളി എന്നിവര്‍ പ്രസംഗിച്ചു. |