banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-03-2015 Sunday

മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം

posted on 29 March 2015
28-03-15 nagayakshi
ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും സഹസ്രകലശാഭിഷേകവും 30 മുതല്‍ ഏപ്രില്‍ നാലുവരെയുള്ള തിയതികളില്‍ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 30ന് വൈകീട്ട് 3ന് മാതാഅമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി പൂര്‍ണ്ണാമൃതാനന്ദപുരി സ്വാമിയെ ചാവക്കാട് സെന്ററില്‍നിന്ന്് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ച് യജ്ഞശാലയിലേക്ക് ആനയിക്കും. മഹാസര്‍വ്വൈശ്വര്യ പൂജയും നവഗ്രഹഹോമവും നടക്കും. പൂര്‍ണ്ണാമൃതാനന്ദപുരി സ്വാമി കാര്‍മ്മികത്വം വഹിക്കും. എല്ലാ ദിവസവും രാവിലെ മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. ക്ഷേത്രം തന്ത്രി ചെറായി പുരുഷോത്തമന്‍, സഹതന്ത്രി സന്തോഷ്, ക്ഷേത്രം മേല്‍ശാന്തി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ടായിരിക്കും. 30ന് നടക്കുന്ന അനുഗ്രഹ പ്രഭാഷണത്തിന് പൂര്‍ണ്ണാമൃതാനന്ദപുരി സ്വാമി നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ.വി. ശ്രീനിവാസന്‍, സെക്രട്ടറി എ.കെ. നാരായണന്‍, ട്രഷറര്‍ എ.കെ. രത്‌നസ്വാമി, മറ്റു ഭാരവാഹികളായ രാമി അഭിമന്യു, എ.കെ. ജനാര്‍ദ്ദനന്‍, മുട്ടില്‍ ഷാജി, വി.എം. സിദ്ധാര്‍ത്ഥന്‍, കിഴക്കൂട്ട് അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.