banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-10-14 Thursday

ചാവക്കാട്‌ ഉപജില്ലാ കലോത്സവം ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂളിന് വിജയം

Posted on 30 October 2014
30-10-14 kalothsava vinners
ചാവക്കാട്‌:  ചാവക്കാട്‌ ഉപജില്ലാ കലോത്സവത്തില്‍ നാല് ദിവസത്തെ പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ കിരീടം ചൂടി. നാല് പോയിന്റുകള്‍ കൂടുതല്‍ നേടിയാണ് വര്‍ഷങ്ങളായി വിജയ കിരീടം ചൂടിവന്ന മമ്മിയൂര്‍ എല്‍ എഫ് ജി എച്ച് എസ് എസി ന്റെ ആധിപത്യം തകര്‍ത്തത്‌. ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 498 പോയിന്റു നേടിയപ്പോള്‍  494 പോയിന്റുകള്‍ നേടി മമ്മിയൂര്‍ എല്‍ എഫ് ജി എച്ച് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. 368 പോയിന്റുകള്‍ നേടി ഐ സി എ  വടക്കേകാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
കലോത്സവ വേദികളില്‍ വ്യാഴാഴ്ച്ച കടുത്ത മത്സരമാണ് നടന്നത്. മാര്‍ഗ്ഗംകളി, തിരുവാതിരക്കളി, നാടന്‍ പാട്ട്, ഉറുദു ഗസല്‍ എന്നീ മത്സരങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയതായി ജഡ്ജസ് അഭിപ്രായപ്പെട്ടു.
അറബിക് കലോത്സവം എല്‍ പി വിഭാഗം മത്സരങ്ങളില്‍ തൈക്കാട്‌ സെന്റ്‌ ജോണ്സ് എല്‍ പി സ്കൂള്‍ ഒന്നാസ്ഥാനം നേടി. എല്‍ എഫ് സി യു പി എസ് മമ്മിയൂരും പി വി എം എ എല്‍ പി എസ് ബ്ലാങ്ങാടും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു പി വിഭാഗത്തില്‍ വൈലത്തൂര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ യു പി എസ് ഒന്നാം സ്ഥാനം നേടി. രാമാരാജ യു പി എസ് പുന്നയൂര്‍ക്കുളം രണ്ടാം സ്ഥാനവും ഐ സി എ വടക്കേകാട് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ തിരുവളയന്നൂര്‍ എച്ച് എസ് ഒന്നാ സ്ഥാനം കരസ്ഥമാക്കി. ഐ സി എ ഇ എച്ച് എസ് എസ് വടക്കേകാട് രണ്ടാം സ്ഥാനവും, ഐ ഡി സി ഇംഗ്ലീഷ് സ്കൂള്‍ ഒരുമനയൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സംസ്കൃതോത്സവം യു പി വിഭാഗം മത്സരങ്ങളില്‍ ജി യു പി എസ് ഗുരുവായൂര്‍ ഒന്നാംസ്ഥാനവും സെന്റ്‌ ആന്റണീസ്‌ സി യു പി എസ് പാലുവായ് രണ്ടാം സ്ഥാനവും വൈലത്തൂര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ യു പി എസ് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ചാവക്കാട്‌ എം ആര്‍ ആര്‍ എം എച്ച് എസ് ഒന്നാം സ്ഥാനത്തെത്തി. ശ്രീക്രുഷ്ണ എച്ച് എസ് എസ് ഗുരുവായൂരും എല്‍ എഫ് സി ജി എച്ച് എച്ച് എസ് എസ് മമ്മിയൂരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
എല്‍ പി വിഭാഗം മത്സരങ്ങളില്‍  എല്‍ എഫ് സി യു പി എസ് മമ്മിയൂരിനു ഓവറോള്‍ ലഭിച്ചു, യു പി വിഭാഗത്തില്‍ വൈലത്തൂര്‍ സെന്റ്‌ ഫ്രാന്‍സിസ്‌ യു പി എസും, ഹൈസ്കൂള്‍ വിഭാഗത്തില്‍ ശ്രീകൃഷ്ണ എച്ച് എസ് എസ് ഗുരുവായൂരും ഓവറോള്‍ കിരീടം കരസ്ഥമാക്കി.
ചാവക്കാട്‌ ഉപജില്ലാ കലോത്സവ സമാപന സമ്മേളനം  ചാവക്കാട്‌ നഗരസഭാധ്യക്ഷ എ കെ സതീരത്നം ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ ടി ടി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ആതിഥേയരായ ചാവക്കാട്‌ ഹൈസ്കൂളിലെ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ സിനി ആര്‍ടിസ്റ്റ് ശിവജി ഗുരുവായൂര്‍ വിദ്യാര്‍ഥികള്‍ക്ക്‌ സമ്മാന വിതരണം നടത്തി. പാചക വിദഗ്ധന്‍ സുരേഷ് നല്ലങ്കരയെ പൊന്നാടയണിയിച്ച് ആദരിച്ചു.
ചാവക്കാട്‌ ഹൈസ്ക്കൂള്‍ ഹെഡ്‌മിസ്ട്രസ് ഇ ഡി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം ഷാഹു ഹാജി, പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നഫീസക്കുട്ടി വലിയകത്ത്‌, കടപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് റംല അഷറഫ്‌, ചാവക്കാട്‌ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ കെ വി സത്താര്‍, എ ഇ ഒ പി ഡി പ്രതീഷ്‌, വാര്‍ഡ്‌ കൌണ്‍സിലര്‍ രാഗി എസ് വാര്യര്‍, മുക്തി ഇംഗ്ലീഷ്‌ മീഡിയം മാനേജര്‍ റവ.ഡോ. ജി സാമുവല്‍, മുക്തി ഇംഗ്ലീഷ്‌ മീഡിയം പി ടി എ പ്രസിഡന്‍റ് മുരളീധരന്‍ കെ ബി, ചാവക്കാട്‌ ഉപജില്ലാ എച്ച് എം ഫോറം സെക്രട്ടറി പി ഇ ലതിക, ചാവക്കാട്‌ ഉപജില്ലാ വികസന സമിതി ട്രെഷറര്‍ സതീഷ്‌ ബാബു, ടി വി വാസുദേവന്‍ (എന്‍ ടി യു ), ഐ എം മുഹമ്മദ്‌ (കെ പി പി എച്ച് എ ), മുഹമ്മദ്‌ മുബാറക്‌ ടി എം (കെ എസ് ടി യു), ശിഹാബുദ്ധീന്‍ ( കെ യു ടി എ ), എം ഇ അബ്ദുനാസര്‍( കെ എ ടി എഫ്), റിസപ്ഷനിസ്റ്റ് കണ്‍വീനര്‍ കെ വി ഫാത്തിമ എന്നിവര്‍ സംസാരിച്ചു.

30-10-14 margam kali
30-10-14 aisha shirin