banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1
15th anniversary logo

ഫെബ്രുവരി ഒന്നിലെ മായാത്ത ഓര്‍മ്മകള്‍ ...................

നിലാവിന്റെ ചട്ടയിട്ട
പച്ചയിലകള്‍ തുന്നിക്കൂട്ടിയ
നന്മപുസ്തകം......

anshwara valsan

ഡോ. കെ എസ് കൃഷ്ണകുമാര്‍

a review on 15th anniversary celebrations
02-02-14 kalpithabimbam02-02-14 dr.k.s.krishnakumar.

shemy yusufnoushadaliabdu_mastermuhammed shareef m s

anshwara valsanനമ്മുടെ നാടിന്റെ ഔഷധ പാരമ്പര്യം മറന്നു, പാശ്ചാത്യന്റെ മരുന്ന് കഴിച്ചു മറ്റൊരു രോഗം വരുത്തിവെക്കുന്ന പുതിയൊരു ശീലത്തിലേക്ക് മാറിയ മലയാളിയെ തന്റെ വേരുകളിലേക്ക് തിരിച്ചു കൊണ്ട് വരാനുള്ള ശ്രമമാണ് ഉസ്താദിന്റെത്. കേട്ട് കേള്‍വി പോലുമില്ലാത്ത പല സസ്യങ്ങളും അദ്ധേഹത്തിന്റെ കൈകളില്‍ സുരക്ഷിതമാണെന്നുള്ള അറിവ്  സന്തോഷം നല്‍കുന്നു.  മായാജാലമാണ് ഈ ചെടികളുടെ പക്കലുള്ളത്. അത് തിരിച്ചറിയാതിരുന്ന മണ്ടന്മാരായ മനുഷ്യര്‍ ഒരു പുരോഗതിയും കൈ വരിച്ചിട്ടില്ല. ലളിതമായി പരിഹരിക്കാവുന്ന കാര്യങ്ങള്‍ വഷളാക്കുന്ന മനുഷ്യന്‍ ഈ ചെടികളെ മാതൃകയാക്കണം. ഇവയെ കണ്ടു ലാളിത്യം എന്തെന്ന് പഠിക്കണം. എത്ര വലിയവരായാലും മാറാരോഗങ്ങളുടെ പിടിയിലകപ്പെട്ടാല്‍ പിന്നെ ഒരു ധനത്തിനും നമ്മെ സഹായിക്കാന്‍ പറ്റില്ല. ഒരവസരത്തില്‍ ഈ ചെടികളെ നാം ആശ്രയിക്കേണ്ടി വരും. ചാവക്കാട് ഓണ്‍ലൈനിന്റെ പതിനഞ്ചാം പിറന്നാളാഘോഷം കുറച്ച് പേര്‍ക്കെങ്കിലും പുതു ജീവന്‍ നല്കി എന്ന് വിശ്വസിക്കുന്നു. നമ്മുടെ പ്രകൃതിയുടെ നന്മ ആ ജ്യോതി ഇല പൊഴിക്കുന്ന പ്രകാശം പോലെ എങ്ങും പരക്കട്ടെ. ഒരിക്കലും അണയാത്ത നാളം പോലെ ചാവക്കാട് ഓണ്‍ലൈന്‍ സൈബര്‍സ്‌പേസില്‍ എന്നും വിരാജിക്കട്ടെ.
അനശ്വര ഗുരുവായൂര്‍

noushadaliജലവും ആകാശവും മരങ്ങളും അലങ്കരിച്ച ചേറ്റുവയിലെ സായന്തനത്തില്‍ പച്ചയായൊരു മനുഷ്യന്‍ പറിച്ചു കൊണ്ടുവന്നു പരിചയപ്പെടുത്തിയ പച്ചിലചെടികളുടെ യുക്ത ഗുണങ്ങള്‍ അറിഞ്ഞ് ആധുനികനെന്നും അറിവുള്ളവനെന്നും അഹങ്കരിക്കുന്ന നമുക്ക് ആ മനുഷ്യന് മുന്നില്‍ നമ്രശിരസ്കരായി ഇരിക്കേണ്ടിവന്നു. മാതൃത്വത്തെ നിഷേധിക്കുന്നവന്ന് ദുരന്തം ഫലം എന്ന് ഉസ്താദ്‌ ഹംസ മുടിക്കൈ ഉല്‍ബോധിപ്പിക്കുമ്പോള്‍ അവിടെ ഭൂമിയും അമ്മയും താദാത്മ്യം പ്രാപിക്കുകയും ദുരന്തങ്ങള്‍ക്കുള്ള മുന്നറിയിപ്പാകുകയും ചെയ്യുന്നു.
പ്രകൃതിയിലേക്ക് പിന്തിരിഞ്ഞു നടക്കാന്‍ ഇത്തരം വേദികള്‍ നമുക്ക്‌ പ്രചോദനമാവട്ടെ.. ചാവക്കാട്‌ഓണ്‍ലൈന്‍ നീണാള്‍വാഴട്ടെ. എം വി ഷക്കീലിനും കൂട്ടുകാര്‍ക്കും ആയുരാരോഗ്യവും നന്മയും നേരുന്നു.

എം കെ നൗഷാദ്‌ അലി ചാവക്കാട്

abdu_masterചാവക്കാട്‌ ഓണ്‍ലൈന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഉസ്താദ്‌ ഹംസ മടിക്കൈ യുടെ നേതൃത്വത്തില്‍ നടന്ന നമുക്കുള്ള ഔഷധം നമുക്ക്‌ ചുറ്റും എന്ന വിഷയം വിസ്മയത്തോട് കൂടിയാണ് കേട്ടിരുന്നത്. രോഗങ്ങളെ കുറിച്ചുള്ള ആവലാതികളും വേവലാതികളും മനുഷ്യര്‍ക്ക്‌ മാത്രമാണ് ഉള്ളത് എന്നും മറ്റു ജീവജാലങ്ങളെല്ലാം എല്ലാറ്റിനെയും അതിജീവിക്കുന്നു എന്നും ഉള്ള നിരീക്ഷണം ഏറ്റവും ബുദ്ധിമാന്‍മാരാണെന്ന് അവകാശപ്പെടുന്ന മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. ഇന്ന് രോഗമുണ്ടാക്കുന്നത് ആധുനിക മരുന്നുകളാണ് എന്നും അതിന്റെ ഗുണഭോക്താക്കള്‍ ഡോക്ടര്‍മാരും ആശുപത്രിക്കാരും ആണെന്നും ഏറെക്കുറെ എല്ലാവര്‍ക്കും അറിയാമെങ്കിലും പകരം മറ്റെന്ത് എന്ന് ചിന്തിക്കാന്‍ നമുക്ക്‌ നേരമില്ല. നേരമുള്ളവര്‍ ഇതിന്റെ നേരും നെറിയും അറിഞ്ഞ് നേരായ പാതയില്‍ പോകുന്നുണ്ട് എന്ന് ഉസ്താദ്‌ ഹംസ മടിക്കൈ നല്‍കിയ വിവരങ്ങല്‍ പൊടിക്കൈ പോലെ ഞാനും സൂക്ഷിക്കുന്നു. ഉസ്താദിനും ശക്കീലിനും നന്ദി.
സാദരം,
അബ്ദുമാഷ്‌
ആചാര്യാ കോളേജ്‌
ചാവക്കാട് .

muhammed shareef m sഭക്ഷണവും വിദ്യാഭ്യാസവും ആരോഗ്യവും ഭാരതത്തില്‍ എല്ലാവര്‍ക്കും ലഭിച്ചുവോ?  ആ ലക്ഷ്യത്തില്‍ നാം പരാജിതരാണെന്ന ആമുഖ പ്രഖ്യാപനത്തോടു കൂടിയാണ് ചാവക്കാട്‌ ഓണ്‍ലൈനിന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് 'നമുക്കുള്ള ഔഷധം നമുക്ക് ചുറ്റും ' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ശ്രീ ഹംസ മടിക്കൈയ്യുടെ പ്രഭാഷണം തുടങ്ങിയത്. അതിനെ അന്വര്‍ത്ഥമാക്കുന്ന ജീവിത സാക്ഷ്യമാണ് വൈദ്യര്‍ ഹംസ മടിക്കൈയുടെത് .
                        മതങ്ങളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഇനിയും നമുക്കുണ്ടാക്കിയെടുക്കാം എന്നാല്‍ പ്രകൃതിയുടെ പുനസൃഷ്ടി അസാധ്യമാണെന്ന് ചേറ്റുവ പുഴയോരത്ത്‌ പ്രഖ്യാപിച്ചപ്പോള്‍, സന്ധ്യയില്‍ സുഷുപ്ത്തിയിലേക്ക് പോകുന്ന കല്ലോലിനിയെ സ്തബ്ധയാക്കി. നാം എത്ര ജാഗ്രതയുള്ളവരാകണമെന്ന് സദസ്യരും തിരിച്ചറിഞ്ഞു .
                         ആയുര്‍വേദം ഹൈടെക്‌ ചികിത്സാ രീതിയിലേക്ക്‌ മാറിക്കൊണ്ടിരിക്കുമ്പോള്‍ നമുക്കുള്ള ഔഷധങ്ങള്‍ നമുക്കു ചുറ്റും നാം തന്നെ വെച്ചു പിടിപ്പിക്കുമ്പോള്‍, പ്രകൃതി എന്ന ജനനിയെ നാം ഓരോരുത്തരും ബഹുമാനിക്കുന്നു .മുലയൂട്ടുന്ന സ്വന്തം മാതാവിനെ പോലെ !
                          ഒരു സമസ്യയെ ഇല്ലായ്മ ചെയ്യണമെങ്കില്‍ ആ സമസ്യയുടെ മൂലകാരണത്തെ ഇല്ലായ്മ ചെയ്യണമെന്ന ഒ വി വിജയന്‍ പറഞ്ഞത്‌ ഇത്തരുണത്തില്‍ ഓര്‍ത്തു പോകുന്നു. ഇവിടെ രോഗങ്ങള്‍ വരാതിരിക്കണമെങ്കില്‍ നമ്മുടെ ചിന്താഗതി മാറണം. വെജിറ്റേറിയന്‍ ആണ് ഉത്തമമെന്ന് പറഞ്ഞ മടിക്കൈ താന്‍ വെജിറ്റേറിയന്‍ ആണെന്ന് സദസ്സിനെ ഉണര്‍ത്തി .ഈ ചികിത്സാ ദൌത്യത്തിലെക്ക് ഒരു സംഘം ചെറുപ്പക്കാര്‍ അദ്ധേഹത്തെ അനുഗമിക്കുന്നു. ജോലിക്കിടയില്‍ സമയം കണ്ടെത്തിയും മറ്റുമാണ് ഈ ശ്രമകരമായ ജോലി ഇവര്‍ ചെയ്തു വരുന്നത് . അവരെ അഭിനന്ദിക്കാതെവയ്യ .
                                           
                          വിശേഷ ബുദ്ധിയുണ്ടെന്ന് പറയുന്ന മനുഷ്യന്റെ അശേഷ ബുദ്ധിയില്ലായ്മയാണ് ഇന്നത്തെ ദുരിതത്തിന്നു കാരണം. സഹജീവിയുടെ രോദനം തിരിച്ചറിയാത്ത മനുഷ്യന്‍ ചൊവ്വയില്‍ പോകുന്നത് എന്തിനാണെന്ന അദ്ദേഹത്തിന്റെ വിമര്‍ശം ആത്മ പരിശോദനക്ക് വക നല്‍കുന്നുണ്ട്.
                           സന്ധ്യയില്‍ കല്ലോലിനിയുടെ തീരത്തെ ആ കൂടിച്ചേരല്‍ ഏറെ ജീവസ്സുറ്റതായി. ചാവക്കാട്‌ഓണ്‍ലൈന് അഭിനന്ദനങ്ങള്‍.
ശരീഫ്‌ ബ്രഹ്മകുളം

suliman azhari02-02-14 dr.k.s.krishnakumar01-02-14 logo prakshanam

shemy yusuf2014 ഫെബ്രുവരി - 1.അനശ്വരമായ ഒരു സന്ധ്യ ഞങ്ങള്‍ക്ക് സമ്മാനിച്ചു കൊണ്ടാണ് ചാവക്കാട് ഓണ്‍ലൈന്‍ ഡോട്ട് കോമിന്റെ 15-ആം വാര്‍ഷികാഘോഷം അതിന്റെ ഒരു വര്‍ഷം  നീളുന്ന വിവിധയിനം പരിപാടികളുടെ ഉത്ഘാടന കര്‍മ്മത്തിന് ചേറ്റുവ ബ്ലു ലേക്ക് റിസോര്‍ട്ടില്‍ തുടക്കം കുറിച്ചത് .    നീലത്തടാകത്തിന്റെ അരികുപറ്റി ഞങ്ങളിരിക്കുമ്പോള്‍ എനിക്കോര്‍മ്മ വന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കണ്ട ഒരു പത്ര വാര്‍ത്തയാണ് . ചേറ്റുവയിലെ വഴിയോര വിശ്രമകേന്ദ്രം ആരാലും ശ്രദ്ധിക്കപ്പെടാതെ നാശത്തിലേക്ക് നിപതിക്കുന്നു എന്നതായിരുന്നുവാര്‍ത്ത. പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന ഈ മനോഹര തീരം എന്തേ ആരും ഉപയോഗപ്പെടുത്തിയില്ല എന്നതായിരുന്നു എനിക്ക് അത്ഭുതം . ഇണപിരിയാത്ത സൗഹൃദത്തിന്റെ അടയാളമെന്നോണം പരസ്പ്പരം വാരിപ്പുണര്‍ന്നു നില്‍ക്കുന്ന ആര്യവേപ്പിന്റെയും കല്ലാലിന്റെയും തണലില്‍ ഒരുക്കിയ അതിമനോഹരമായ സ്റ്റേജ് ... നടക്കാന്‍ പോകുന്ന മഹത് സംഗമത്തില്‍ പങ്കാളിയാകാന്‍ കഴിയില്ലല്ലോ എന്ന സങ്കടത്തില്‍ വിട പറയാന്‍ മടിച്ചു നില്‍ക്കുന്ന സൂര്യ ഗോളം ..               
                       മുഖ്യ പ്രഭാഷകനും മഹാ വൈദ്യനുമായ ഹംസ മടിക്കൈ നിര്‍വ്വഹിച്ച പഠന ക്ലാസ്സ്‌ അസ്തമിച്ചു പോകുന്ന സ്നേഹ ബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടി , 'നമുക്കുള്ള ഔഷധം നമുക്ക് ചുറ്റും'എന്നതായിരുന്നു പ്രഭാഷണ വിഷയം. ഉത്ഘാടന കര്‍മ്മത്തിനു ശേഷം പോകാന്‍ തിടുക്കമുണ്ടായിരുന്ന MLA-യ്ക്കും ഞങ്ങള്‍ക്കും മുന്‍പില്‍ ഒരു അത്ഭുത പ്രതിഭാസം കാണിക്കപ്പെട്ടു. നിലവിളക്കിലെ തിരികള്‍ക്ക് പകരം എണ്ണയില്‍ മുക്കിയ രണ്ടു പച്ചിലകള്‍ നിറഞ്ഞു കത്തുന്നു. ജ്യോതി വൃക്ഷം എന്ന അത്ഭുത മരത്തിന്റെ പത്രങ്ങളായിരുന്നു അവ. വര്‍ഷങ്ങളോളം കത്തിയാലും എണ്ണ വറ്റുകയോ എരിഞ്ഞു തീരുകയോ ചെയ്യില്ല എന്നത് അത്ഭുതമെന്നല്ലാതെ മറ്റെന്തു പറയാന്‍?. കര്‍ണാടകത്തിലെ ഗുണ്ട് എന്ന സ്ഥലത്തുള്ള പൂര്‍ണ്ണ നഗ്നരായി ജീവിക്കുന്ന സര്‍ക്കാരിനാല്‍ വന്ധ്യംകരിക്കപ്പെട്ട ആദിവാസികളെ കുറിച്ചുള്ള അറിവ്‌ പുതിയതായിരുന്നു. നമ്മള്‍ നിസാരമെന്നു കരുതുന്ന നമുക്ക് ചുറ്റും നമ്മോടൊപ്പം സഹവസിക്കുന്ന ഔഷധമൂല്യമുള്ള സസ്യങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് , അത് അമൂല്യമായിരുന്നു. പ്രായാധിക്യത്തിന്റെ അടയാളങ്ങളെ തടഞ്ഞു നിര്‍ത്തുന്ന സ്വര്‍ണ്ണപ്പുല്ല് കാണാന്‍ കഴിഞ്ഞില്ലെങ്കിലും കേള്‍വി അപാരമായിരുന്നു. 'ആയുസിന്റെ പാതി ഭാഗവും കഴിഞ്ഞു , ഇനിയെങ്കിലും നീ ജീവിതത്തില്‍ സൂക്ഷ്മത പാലിച്ചേ മതിയാകൂ'എന്നതിന്റെ സൂചനയാണ് നമ്മുടെ ശരീരത്തില്‍ ദൈവം കാണിക്കുന്ന ജരാനരകള്‍. അത് മായ്ക്കാന്‍ തത്രപ്പെടെണ്ടതില്ല- അതിനനുസരിച്ച് നമ്മുടെ ജീവിതം ചിട്ടപ്പെടുത്താന്‍ ശ്രമിക്കാം എന്ന തിരിച്ചറിവ് സ്വര്‍ണപ്പുല്ല് കാണാന്‍ കഴിയാത്ത വിഷമം അകറ്റി. നാം തന്നെയാണ് നമ്മുടെ നാശത്തിന്നുത്തരവാദികള്‍ . ''ഈ പ്രകൃതി നിങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയതല്ല മറിച്ച് , വരും തലമുറയില്‍ നിന്നും കടമെടുത്തിട്ടുള്ളതാണ്. അത് സംരക്ഷിച്ച് അവര്‍ക്കു തന്നെ തിരിച്ചേല്‍പ്പിക്കാന്‍ നാം ബാധ്യസ്ഥരാണ് '' എന്ന നെല്ലിയാമ്പതിയിലെ മുന്നറിയിപ്പ് ചാവക്കാട് ഓണ്‍ലൈന്‍ എഡിറ്റര്‍ ഷക്കീല്‍ അധ്യക്ഷ  പ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ ആ വരികളിലെ ആകര്‍ഷണീയതയ്ക്കൊപ്പം നമ്മുടെ ബാധ്യതയുടെ വലിപ്പവും എന്നെ അലട്ടിക്കൊണ്ടിരുന്നു.
                         ചാവക്കാട് ഓണ്‍ലൈനു പിന്നില്‍ ഈ പരിപാടിയുടെ സാമ്പത്തിക സ്രോതസ്സായി വര്‍ത്തിച്ച , അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത മഹദ്‌ വ്യക്തിത്വങ്ങളുടെ നിശബ്ദ സാന്നിധ്യം സദസ്സില്‍ നിറഞ്ഞു നിന്നിരുന്നു. ഇത്തരം സദുദ്യമങ്ങള്‍ക്കുള്ള അര്‍ഹമായ പ്രതിഫലം അള്ളാഹു അവര്‍ക്ക് അറിഞ്ഞു നല്‍കട്ടെ എന്ന് പ്രാര്‍ത്തിക്കാതെ വയ്യ.
                പ്രഗത്ഭരുടെ സാന്നിദ്ധ്യം സദസ്സിനെ ധന്യമാക്കി. അതി മനോഹരമായ ഗസല്‍ നിശയ്ക്കൊപ്പമുള്ള പോഷക സമ്പുഷ്ടമായ ആഹാരത്തിനു ശേഷം ബ്ലൂ ലേക്ക്‌ റിസോര്‍ട്ടിനോട് യാത്ര പറയുമ്പോള്‍ ജ്യോതി വൃക്ഷ പത്രങ്ങളില്‍ നിന്നുള്ള സുഗന്ധവും ആവാഹിച്ചെടുത്ത് ഞങ്ങളെ തലോടിയ കാറ്റ് ഇങ്ങനെ മന്ത്രിക്കുന്നുണ്ടായിരുന്നു 'മാനുഷികതക്കും പ്രകൃതിക്കുമൊപ്പം ഇണങ്ങി ച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഈ സദ്‌ സംരംഭം നീളാന്‍ വാഴുന്നതിന്ന്‍ നിങ്ങള്‍ക്കൊപ്പം ഞങ്ങളും സക്ഷിയായിരിക്കട്ടെ '.                               
പ്രാര്‍ത്ഥനാപൂര്‍വ്വം,         
ഷമി യൂസുഫ്‌         

suliman azhari ശാന്തപുരം യൂനിവേര്‍സിറ്റിയില്‍ പി ജി ചെയ്തു കൊണ്ടിരിക്കെയാണ് ഞാന്‍ ആദ്യമായി ഹംസ മടിക്കൈയുടെതു പോലുള്ള തികച്ചും വേറിട്ട, സാമ്പ്രദായികമായി നാം മനസ്സിലാക്കിയ ധാരണകളെ ചോദ്യംചെയ്തുകൊണ്ടുള്ള ഒരു പ്രഖ്യാപനം കേട്ടത്. ഡോ. പി എ കരീം ആണ് എന്റെ ചിന്തകളെ മാറ്റിമറിച്ച ആ അറിവ്‌ ആദ്യം നല്‍കിയത്‌. രോഗം നമ്മുടെ ശത്രുവല്ലെന്നും മറിച്ച് മിത്രമാണെന്നും, രോഗം വരുമ്പോഴേക്ക് മരുന്ന് കഴിക്കുന്ന ശീലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും, കാട്ടു മനുഷ്യനും , കാട്ടു മൃഗങ്ങളും നമ്മുടേത് പോലെ മരുന്നുകളുടെ അടിമയല്ലെന്നും , അതിനാല്‍ തന്നെ പൂര്‍ണ്ണാരോഗ്യത്തോടു കൂടി ജീവിക്കുന്നുവെന്നുമുള്ള പാരസ്ഥിതിക സത്യമായിരുന്നു ആ ക്ലാസ്സിന്റെ അടിസ്ഥാനം.
        ചക്കേം മാങ്ങേം മുമ്മാസം
        താളും തകരേം മുമ്മാസം
        ചേനേം ചെമ്പും മുമ്മാസം 
        അങ്ങിനെ ഇങ്ങിനെ മുമ്മാസം
ശരാശരി കേരളീയന്റെ പാരമ്പര്യമായ വാര്‍ഷിക ജീവിതം ഇങ്ങിനെയായിരുന്നു. അന്ന്‍ ഇത്രയധികം ഹോസ്പിറ്റലുകള്‍ ഉണ്ടായിരുന്നില്ല, രോഗികളും. ഉത്തരാധുനിക കേരളത്തില്‍ ഭീകരമായി ഹോസ്പിറ്റലുകള്‍ പെരുത്തു , രോഗികളും. ധാര്‍മികതയില്ലാത്തവന്റെ കയ്യില്‍ കത്തി ലഭിച്ചാലുള്ള വിപത്ത്‌ ഓരോ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും നാം കേള്‍ക്കുന്നു. വലിയ ഡിഗ്രിയുള്ള ഡോക്ടര്‍മാര്‍ അങ്ങിനെയാണ് കിഡ്നി കള്ളന്മാരായി അധപതിക്കുന്നത്‌ .
 നിന്റെ ഔഷധം നിന്റെ ഭക്ഷണമാണ്
 നിന്റെ ഭക്ഷണം ഔഷധമായിരിക്കട്ടെ എന്ന മഹാത്മജിയുടെ പ്രഖ്യാപനത്തെ അന്വര്‍ഥമാക്കുന്ന ക്ലാസ്സായിരുന്നു. അല്ല തികച്ചും നല്ലൊരു അനുഭവമായിരുന്നു ഹംസ മടിക്കൈയുടെ വിവരണം .
 40 ഇനം ചീരകള്‍ കേരളത്തിലുണ്ടായിരിക്കെയാണ് നാം എന്റൊസല്‍ഫാന്‍ അടിച്ച വിഷം കടയില്‍ നിന്ന്‍ കഴിക്കുന്നത്.
നമ്മുടെ വീടിനു ചുറ്റും ഔഷധത്തോട്ടം എന്ന മഹത്തായ സന്ദേശം ഓര്‍കിഡും ഹൈഡ്രാഞ്ചിയയും യൂഫോര്‍ബിയയുമൊക്കെ ഒരു ഭ്രാന്തായി മാറിയ പുതിയ കേരളത്തില്‍ എങ്ങിനെ സ്വീകാര്യമാകും എന്നത് ഒരു പ്രസക്ത ചോദ്യമാണ്.
ഈ ഒരു ധാര്‍മ്മിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചാവക്കാട് ഓണ്‍ലൈന്‍ ഇത്തരമൊരു മഹത്തായ സന്ദേശം പ്രചരിപ്പിക്കല്‍ അവരുടെ വാര്‍ഷികത്തിന് തിരഞ്ഞെടുത്തത്‌. വേറിട്ട ഈ പാത തിരഞ്ഞെടുത്തതില്‍ അവരെ മുക്തകണ്ഠം പ്രശംസിക്കുന്നു. മഹാന്മാര്‍ മഹാന്മാരായത്‌ നമ്മള്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതു കൊണ്ടല്ല, മറിച്ച് ചെയ്യുന്ന കാര്യങ്ങള്‍ വേറിട്ടു ചെയ്തതാണ് അവരുടെ മഹത്വം എന്ന് ബര്‍ണാഡ്‌ഷാ പറയുന്നു.
മാതാപിതാക്കളോടുള്ള അനുസരണ, അക്രമം ചെയ്യാത്ത മനസ്സ്‌ , ദൈവത്തോടുള്ള ഉള്ളുണര്‍ന്ന പ്രാര്‍ത്ഥന ഇവയൊന്നുമില്ലെങ്കില്‍ ഒരു മരുന്നും ഫലം ചെയ്യില്ല . നമുക്ക്‌ വിദ്യാഭ്യാസമല്ല സ്നേഹാഭ്യാസമാണ് വേണ്ടത് , തുടങ്ങിയ ഹംസ മടിക്കൈയ്യുടെ ചിന്തകളെല്ലാം ഏറെ പ്രസക്തമാണ് .
                                              HEALTHY BODY IN A HEALTHY MIND
വലിയൊരീ ലോകം നന്നാവാന്‍ ചെറിയൊരു കാര്യം കാതിലോതാം ഞാന്‍ സ്വയം നന്നാവുക [കുഞ്ഞുണ്ണി മാഷ്‌ ].
സര്‍വ്വ ഭാവുകങ്ങള്‍ .  
സുലൈമാന്‍ അസ്ഹരി
ഖത്തീബ്, മുതുവട്ടൂര്‍ ജുമാമസ്ജിദ്‌
.