മൂത്തകുന്നം എസ് എന്‍ എം B.Ed കോളേജില്‍ മലയാളം അദ്ധ്യാപകന്‍. 2008 ല്‍ ‘അധ്യാപക
വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും
ഡോക്ടറേറ്റ്. ഒരുമനയൂര്‍ കളത്തില്‍ ശേഖരന്‍ - കാര്‍ത്യായനി ദമ്പതികളുടെ
ആറുമക്കളില്‍ ഇളയ പുത്രന്‍. ഭാര്യ ഡോ.ഷീന. കൊടകര പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍
ഫിസിഷ്യന്‍. മകള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ആതിര കൃഷണ. 'വേരുകളിലൂടെ
പ്രാര്‍ഥിച്ച് പ്രാര്‍ഥിച്ച്' എന്ന ഇദ്ദേഹത്തിന്റെ കവിതാ സമാഹാരം ഫാബിയന്‍
പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീ വളര്‍ത്തുന്ന നദിയുടെ കരയില്‍,
സുഭാഷ് പാര്‍ക്ക് 4pm എന്നീ കവിതാ സമാഹാരങ്ങളും മധ്യസ്ഥര്‍ ഇല്ലാത്ത അനുഭൂതി
വ്യാപാരം എന്ന പേരില്‍ ഒരു ഗദ്യ സമാഹാരവും ഉടന്‍ പുറത്തിറങ്ങും ആനുകാലികങ്ങളില്‍
കവിതയും ലേഖനങ്ങളും എഴുതാറുണ്ട്. kkalathil@gmail.com |