15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

12-08-2015 Wednesday

ഹനീഫയുടെ കുടബത്തിന് നീതി ലഭ്യമാക്കണം, ഭാര്യക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കണം - സിപിഐ

Posted on: 12 August 2015
ചാവക്കാട്: കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന കൊല്ലപ്പെട്ട ഹനീഫയുടെ കുടബത്തിന് നീതി ലഭ്യമാക്കണമെന്നും ഹനീഫയുടെ ഭാര്യക്ക്‌ സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സിപിഐ ചാവക്കാട് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടായിട്ടും പോലീസ് അവരുടെ മൊഴിപ്രകാരം യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുവാനോ, കൊലപാതകത്തിനായി അവര്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുക്കാനോ തയ്യാറാകാത്തത് ദുരൂഹത സൃഷ്ടിക്കുന്നതാണ്. മാത്രമല്ല സംഭവ ദിവസം പ്രദേശത്തെ ഏഴോളം വീടുകള്‍ അക്രമിക്കപ്പെടുകയും കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തത് കേസിന്റെ ദിശ തിരിച്ചുവിടാനാണ്. കോണ്‍ഗ്രസിലെ ഇരു ഗ്രൂപ്പുകള്‍ തമ്മില്‍ ഒരുമാസം മുമ്പ് ഉണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനായി പോലീസ് സ്റ്റേഷനില്‍ വെച്ച് നടത്തിയ ചര്‍ച്ചയില്‍ കയ്യാങ്കളി വരെ നടന്നിട്ടും അത് കൊലപാതകത്തില്‍ ചെന്നെത്തിയത് പോലീസിന്റെ നിഷ്‌ക്രിയത്വമാണ്. കേസിലെ പ്രതികള്‍ ഗുണ്ടാ ആക്ട് പ്രകാരം നിരവധി കേസുകളില്‍ ശിക്ഷ അനുഭവിച്ചവരും നടപടി നേരിട്ടുകൊണ്ടിരിക്കുന്നവരുമാണ്. ഈ ഗുണ്ടകള്‍ മണത്തല പരപ്പില്‍ താഴത്ത് പണം വെച്ച് ശീട്ടുകളിക്കുയും, മദ്യവും മയക്കുമരുന്നു ഉപയോഗിക്കുകയും അത് വിതരണം ചെയ്തു വരുന്നവരുമാണ്. പൊലീസിന്റെ ഒത്താശയോടെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ സംശയിക്കുന്നു. ഇതിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ഈ ഗുണ്ടകളെ പോലീസ് സംരക്ഷിക്കുന്നതിനു തുല്യമാണ്. പോലീസ് യഥാസമയം നടപടി സ്വീകരിക്കാത്തതാണ് ചാവക്കാട് നടന്ന പല കൊലപാതകങ്ങളുടേയും പുറകിലെ കാരണമെന്ന് ജനങ്ങള്‍ സംശയിക്കുന്നു. ജനങ്ങള്‍ക്ക് ജീവിക്കാന്‍ സുരക്ഷിതമല്ലാത്ത നഗരമായി ചാവക്കാട് മാറുന്നതിന്റെ പുറകില്‍ ചില പോലീസ് ഉദ്യോഗസ്ഥരുടേയും അവര്‍ വളര്‍ത്തുന്ന ക്രിമിനലുകളുടേയും കറുത്ത കൈകളാണ്. ആയതിനാല്‍ ഹനീഫയുടെ ഘാതകരെ ഉടന്‍ അറസ്റ്റ് ചെയ്യുകയും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നതരത്തില്‍ എഫ് ഐ ആര്‍ ഇടുകയും ചെയ്ത് പോലീസിന്റെ കൈകള്‍ ശുദ്ധമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. കൊലപാതകികള്‍ എത്ര ഉന്നതരായാലും പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുമെന്ന പോലീസ് മേധാവി ഹനീഫയുടെ കുടുംബത്തിന് നല്‍കിയ വാഗ്ദാനം പോലീസ് പാലിക്കാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സിപിഐ രൂപം നല്‍കുമെന്നും ലോക്കല്‍ സെക്രട്ടറി എ എം സതീന്ദ്രന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു..