15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

12-08-2015 Wednesday

ഹനീഫ വധം - കൊലവിളി തുടങ്ങിയത് മാസങ്ങള്‍ക്ക്‌ മുന്‍പ്‌

posted on 12 August 2015
11-08-15 trump
ചാവക്കാട്‌:  എ ഐ ഗ്രൂപ്പ്‌ വഴക്കിനെ തുടര്‍ന്ന് പ്രതിയോഗികളെ വകവരുത്തുവാന്‍ മാസങ്ങള്‍ക്ക്‌ മുന്‍പേ പ്രതികള്‍ തീരുമാനിച്ചിരുന്നതായും ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായും തെളിവുകളുണ്ടെന്ന് ഹനീഫയുടെ ബന്ധുക്കള്‍.  കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതികള്‍ ഹനീഫയേയും കുടുംബത്തേയും ലക്ഷ്യമാക്കി നീങ്ങുകായാണെന്നും ഇത് ചാവക്കാട് പോലീസിനുമറിയാമെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനു തെളിവായി ഹനീഫയുടെ ബന്ധുക്കള്‍ തന്നെ നിരവധി തെളിവുകളും നിരത്തുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 1മുതല്‍ തുടങ്ങിയാതാണത്രെ ഈ ശ്രമങ്ങള്‍.  സമീപത്തെ  അംഗനവാടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ബാഗുകള്‍ ല്‍കിയതാണ് എതിര്‍പക്ഷത്തെ ചൊടിപ്പിച്ചത്. ഇതുമായി ബ്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലാണ് കലാശിച്ചത്.  ഇതിനറെ തുടര്‍ച്ചയാണ് ജൂണ്‍ 7ന്  ഹനീഫയുടെ സഹോദര പുത്രന്‍ കെ.എസ്.യു ബ്ലോക്ക് പ്രസിഡണ്ട് എ.എസ് സെറൂക്കിന് വെട്ടേറ്റത്. പിന്നീട് ഹനീഫുടെ വീടിനു എതിര്‍ വശത്ത്  എ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വമുള്ള നന്മ ക്ലബിന്റെ പേരില്‍ ഷാഫിനഗര്‍ എന്ന സൈന്‍ ബോര്‍ഡ് വെച്ചതുമായി ബന്ധപ്പെട്ടും ഹനീഫയുടെ നേര്‍ക്ക് ആക്രമണമുണ്ടായി. അന്ന് പ്രതികളില്‍ ചിലര്‍ ബോര്‍ഡിലെ നന്മ ക്ലബ് എന്നത് മാറ്റണമെനന്നാവശ്യപ്പെട്ട് ഹനീഫയുമായി തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഹനീഫയുടെ ഷര്‍ട്ടില്‍ പിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ചാവക്കാട് പൊലീസ് ഒരാളെ പിടിച്ചുകൊണ്ടുപോയി. ഇതില്‍ കേസൊന്നുമെടുക്കാതെ ഒത്തു തീര്‍പ്പാക്കി വിട്ടതായിരുന്നു. ജൂലൈ 19ന് സെറൂക്കിനു നേരെ പടക്കം എറിഞ്ഞും ആക്രമിക്കാന്‍ ശ്രമിച്ചതായി സെറൂക്ക് പറഞ്ഞു. ഇതേ തുര്‍ന്നും പൊലീസെത്തിയിരുന്നു. ജൂലൈ 26ന് നന്മ യോഗമായിരുന്നു. അന്ന സെറൂക്കിന്റെ പിതാവും ഹനീഫയുടെ സഹോദരനുമായ സെയ്തു മുഹമ്മദിനു നേരെ അത് വഴി ബൈക്കില്‍ പോകുകയായിരുന്ന പ്രതികളിലൊരാള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇങ്ങനെ നിരന്തരമായി ഹനീഫയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതും ആക്രമിക്കാന്‍ ശ്രമിച്ചതും രാഷ്ട്രീയ പക തീര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്നാണ് ഹനീഫുടെ ബന്ധുക്കളുടെ വാദം. ഇതില്‍ പല വിവരങ്ങളും ഉന്നത പൊലീസിനും മുഖ്യമന്ത്രിക്കും നേരത്തെ ഇവര്‍ നല്‍കിയ പരാതികളിലുമുണ്ട്. ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും പ്രതികളെ സംരക്ഷിക്കാനാണ് ചാവക്കാട് പൊലീസ് ശ്രമിച്ചതെന്നും ഇവര്‍ പറയുന്നു. ഇതിനിടയില്‍  ഹനീഫ വധക്കേസില്‍ പ്രതികളിലൊരാളും ബുധനാഴ്ച്ച പോലീസില്‍ കീഴടങ്ങുകയും ചെയ്ത അഫ്സല്‍ ഫേസ് ബുക്കിലിലൂടേയും ഭീഷണി മുഴക്കിയിരുന്നു. 14 -ാം വാര്‍ഡില്‍ ഒരാളേയും വാഴാന്‍ അനുവദിക്കില്ലെന്ന് മംഗ്ലീഷില്‍ വിട്ട പോസ്റ്റ് ഇപ്പോള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും അതിന്റെ പകര്‍പ്പ് ഇവരുടെ പക്കലുണ്ട്. കഴിഞ്ഞ മാസങ്ങളിലായി Youthpower YP എന്ന ഫേസ്‌ബുക്ക്‌ പേജില്‍  പോസ്റ്റ്‌ ചെയ്തതും ഷെയര്‍ ചെയതതുമായ പല ചിത്രങ്ങളും കൊലവിളികളും ഗ്രൂപ്‌ വൈര്യത്തിന്റെ തീവ്രതയും വരാനിരിക്കുന്ന ദുരന്തത്തെ സൂചിപ്പിക്കുന്നതുമായിരുന്നു.  പോസ്റ്റുകളും പേജുമെല്ലാം ഫേസ്ബുക്കില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഇതെല്ലാം  ഐ ഗ്രൂപ്പിനെതിരെ പ്രവര്‍ത്തിക്കുവാന്‍ എ വിഭാഗത്തെ സമ്മതിക്കില്ലെന്ന മുന്നറിയിപ്പാണെന്നും അത് വകവെക്കാത്തതിന്റെ പേരിലാണ് ഹനീഫയെ വധിച്ചതെന്നുമെന്നുമാണ് സെറൂക്കിന്റേയും ഹനീഫയുടെ സഹോദരങ്ങളുടേയും വാദം. ഇത് കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘത്തിന് സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്ന് പറയാനാവില്ലെന്നും ഇവര്‍ പറയുന്നു..