15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-10--2015 Wednesday

അന്തര്‍സംസ്ഥാന മോഷ്ടാക്കള്‍ വടക്കേകാട് കവര്‍ച്ചാ കേസ്‌ അന്വേഷണ സംഘത്തിന്റെ വലയില്‍ 

Posted on: 14 October 2015
13-10-15 theieves
പുന്നയൂര്‍ക്കുളം: അന്തര്‍സംസ്ഥാന മോഷ്ടാക്കളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മലപ്പുറം പെരുമ്പടപ്പ് അയിരൂര്‍ സ്വദേശി യൂസഫ് (42), മൊറയൂര്‍  അക്കരക്കണ്ടിയില്‍ സാലിഹ് (42), കേച്ചേരി ചക്കരപറമ്പ് കുറ്റികാട്ടില്‍ ഷിന്‍റോ (34) എന്നിവരെയാണ് വടക്കേകാട് സ്വര്‍ണ്ണ കവര്‍ച്ചകേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം വടക്കേകാട് നിന്നും പിടിക്കൂടിയത്. സാലിഹ് യൂസഫ് എന്നിവര്‍  ചൊവ്വാഴ്ച്ച രാത്രിയിലാണ്  മലബാര്‍ ഗ്രമീണ്‍ ബാങ്ക് പരിസരത്ത് നിന്ന് എയര്‍ പിസ്റ്റളുകളും മോഷണ സാമഗ്രഹികളുമായി പിടിയിലായത് . തുടര്‍ന്ന നടത്തിയ ചോദ്യം ചെയ്യലിലാണ് ഷിന്‍റോയെ ബുധാഴ്ച്ച വൈകീട്ട്‌ കേച്ചേരില്‍ വെച്ച് പിടികൂടിയത് . 3 എയര്‍പിസ്റ്റല്‍ , 2സ്റ്റീല്‍ ബോംബ്, കട്ടിങ്ങ് പ്ലയര്‍, ഡിജിറ്റില്‍ വൈറ്റിങ്ങ് മിഷീന്‍ . 4 ബൈക്, 8 മൊബൈല്‍ ഫോണകള്‍ എന്നിവ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടൂണ്ട്. പ്രദേശത്ത് വന്‍മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. കഴിഞ്ഞ ആറ് മാസത്തിനള്ളില്‍ 25 മോഷണങ്ങള്‍ സംഘം നടത്തിയിട്ടുണ്ട്. യൂസഫ് 70ഓളം  മോഷണ കേസുകളില്‍ പ്രതിയാണ്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ വാറണ്ടും നിലവില്‍ ഉണ്ട്. സാലിഹ് രാമനാടുകരയില്‍ നിന്ന് ഒരുകിലോ സ്വര്‍ണ്ണം മോഷ്ടിച്ചതുള്‍പ്പെടെ 50തോളം കേസില്‍ പ്രതിയാണ് . ഗുണ്ട ആക്ട്  പ്രകാരം  ചെന്നൈ ജയിലിലും ജ്വല്ലറി കവര്‍ച്ച കേസില്‍ 3 വര്‍ഷവും ശിക്ഷക്കപെട്ടിട്ടുണ്ട് .  കൊലപാതകം, ആഡമ്പര വാഹന മോഷണം എന്നികേസുകളില്‍ പ്രതിയാണ് ഷിന്‍റോ.
പ്രതികള്‍ കോട്ടയത്തും പോണ്ടിച്ചേരിയിലുമുള്ള ജ്വല്ലറി കവര്‍ച്ചക്കുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനു മുന്നോടിയുള്ള ആസൂത്രണത്തിനും മറ്റു ചെലവുകള്‍ക്കും വേണ്ടിയായിരുന്നു ചെറിയ മോഷണങ്ങള്‍ നടത്തിയിരുന്നത്. ജയിലില്‍ നിന്നാണ് ഇവര്‍ പരസ്പരം പരിചയപ്പെട്ടത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ കുന്ദംക്കുളം ഡി വൈ എസ് പി കെ.എസ്. സുദര്‍ശന്‍റെ അന്വേഷണ സംഘത്തിലുള്ള ചാവ്ക്കാട് സി ഐ എ.ജെ.ജോണ്‍സണ്‍, കുന്നംകുളം സി ഐ കൃഷ്ണദാസ്, സെപഷ്യല്‍ ബ്രാഞ്ച് എസ് ഐ രമേശ്, വടക്കേകാട് എസ് ഐ ടി.എസ്. റെനീഷ്, വലപ്പാട് എസ് ഐ മുഹമ്മദ് റാഫി, ഷാഡോ പോലീസ് എഎസ് ഐ മുഹമ്മദ് അഷ്‌റഫ്, സി പി ഒമാരായ സുനില്‍, അനില്‍ കുമാര്‍, സുരേന്ദ്രന്‍, ഹബീബ്, സുദേവ്, ജിജോ, സൂരജ് വിദേവ്, ഐ ആര്‍ ലിജു, എ കെ മനോജ്, പി കെ സരിന്‍ എന്നിവരടങ്ങുന്ന  സംഘമാണ് പ്രതികളെ പടികൂടിയത്. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.
.