15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

14-10-2015 Wednesday

സിപിഐ സ്ഥാനാര്‍ഥിക്കെതിരെ സിപിഎം

Posted on: 14 October 2015
പുന്നയൂര്‍ക്കുളം: സിപിഐ സ്ഥാനാര്‍ഥിക്കെതിരെ സിപിഎം സ്ഥാനാര്‍ഥി മത്സരിക്കുന്നു. പഞ്ചായത്തിലെ ആറാം വാര്‍ഡായ പുന്നയൂര്‍ക്കുളത്താണ് എല്‍ഡിഎഫ് തീരുമാനത്തിനു വിരുദ്ധമായി സിപിഎം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. ഈ വാര്‍ഡ് സിപിഐക്ക് വീണ്ടും നല്‍കിയതിലുള്ള വിരോധമാണു റിബല്‍ സ്ഥാനാര്‍ഥിക്കു കാരണമെന്നു പറയുന്നു. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രചാരണത്തിനിറങ്ങും മുന്‍പ്‌ സിപിഎം പ്രവര്‍ത്തകര്‍ റിബല്‍ സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ശോഭയെയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. ഒന്നാം വാര്‍ഡ്‌ തങ്ങള്‍പടിയിലും സി പി ഐ സ്ഥാനാര്‍ഥി കെ ആര്‍ വാസുവിനെതിരെ സി പി എം പ്രവര്‍ത്തകര്‍ രംഗത്ത് വന്നിടുണ്ട്. വാര്‍ഡില്‍ സ്വാതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച സുലൈമാന് വേണ്ടി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞു..