ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ഒരു മാസം നീണ്ടു നില്ക്കുന്ന 'മാലിന്യ മുക്ത നഗരം' പ്രചാരണ
കാമ്പയിനോടനുബന്ധിച്ച് സംഘടിപിച്ച കൂട്ടയോട്ടവും സൈക്കിള്‍ റാലിയും ചെയര്‍പേഴ്സണ്‍ എ കെ സതീരതനം
ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചെയര്മാന് മാലിക്കുളം അബ്ബാസ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ്
കെ കെ കാര്‍ത്യായനി ടീച്ചര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൌണ്‍സിലര്‍മാരായ കെ വി ഷാനവാസ്, കെ വി
സത്താര്‍, നാസര്‍, അബ്ദുല്‍കലാം, ബേബി ഫ്രാന്‍സിസ് എന്നിവര്‍ സംബന്ധിച്ചു, ചാവക്കാട് എം ആര് ആര് എം
സ്കൂള്‍, മണത്തല ഗവ.സ്കൂള്‍, ബ്ലാങ്ങാട് എ യു പി സ്കൂള്‍, തിരുവത്ര കുമാര്‍ സ്കൂള്‍, പുത്തന്‍കടപ്പുറം ടെക്നിക്കല്‍
സ്കൂള്‍ എന്നിവടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരും റാലിയില്‍ പങ്കെടുത്തു. ചാവക്കാട് മുസിപ്പല്‍
ബില്‍ഡിംഗ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി. മുന്‍സിപ്പല്‍ യാര്‍ഡില്‍ അവസാനിച്ചു. തുടര്‍ന്ന്
വിദ്യാര്‍ഥികള്‍ക്ക് ലഘു ഭക്ഷണം വിതരണം ചെയ്തു.