posted on 18 July 2014 ചാവക്കാട് : വധശ്രമകേസില്‍ മൂന്നു പേരെ
പൊലീസ് അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശികളായ കിഴക്കൂട്ട് റിംതാജ് (18),
മേത്തിവീട്ടില് മിറാഷ് (19), മന്ദലാംകുന്ന് തൊണ്ടന്‍കേരന്‍ ഷുഹൈബ് (20) എന്നിരെയാണ്
ചാവക്കാട് സി.ഐ.സിബിച്ചന് ജോസഫ്, എഎസ്ഐ അശോക് കുമാര്‍, സിപിഒമാരായ ബിന്ദുരാജ്,
ഷുക്കൂര്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസില്‍ 6 പ്രിതകളെ കൂടി
പിടികൂടാനുണ്ട്. തിരുവത്ര തേച്ചന് വീട്ടില്‍ മുനീറിനെ ജൂണ്‍ 28ന് പുലര്‍ച്ച 1 ന്
വീടുനു സമീപം വെച്ച് വധിക്കാന്‍ ശ്രമിച്ചകേസിലാണ് അറസ്റ്റ്. അക്രമത്തില്‍
മുനീറിന്റെ തലയ്ക്കും താടിയെല്ലിനും ഗുരുതരമായ പരിക്കേറ്റിരുന്നു പല്ലുകള്‍
ഇളകിയിരുന്നു. മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി. |