ദേശീയപാത 45 മീറ്റര്‍ യു.ഡി.എഫിന്റെ വ്യാമോഹം -ആക്ഷന്‍ കൗണ്‍സില്‍
posted on 25 October 2014
ചാവക്കാട് : ദേശീയപാത 45 മീറ്റര്‍ ഏറ്റെടുത്ത് ബി.ഒ.ടി.പാത നിര്‍മ്മിക്കുമെന്ന മന്ത്രിസഭാ തീരുമാനം
വ്യാമോഹമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് ഇ.വി. മുഹമ്മദാലി പറഞ്ഞു.
മന്ത്രിസഭാ തീരുമാനത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ചാവക്കാട് നടത്തിയ പ്രതിഷേധ
പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാത 30 മീറ്ററില്‍ നിര്‍മ്മിക്കുമെന്ന് തീരുമാനിക്കുകയും രൂപരേഖ മാധ്യമങ്ങള്‍ വഴി
പ്രചരിപ്പിക്കുകയും ചെയ്തിട്ട് പെട്ടന്നുള്ള മലക്കം മറിച്ചിലിന് പിന്നില്‍ ദുരൂഹതയുണ്ട്. ഇരകള്‍ക്ക്
നക്കാപ്പിച്ച പ്രതിഫലം നല്കി ബി.ഒ.ടി. പാത അടിച്ചേല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തെ എന്തുവില
കൊടുത്തും തടയുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. എല്‍.ഡി.എഫ്. മണ്ഡലം കണ്‍വീനര്‍ പി.കെ.
സെയ്താലിക്കുട്ടി അധ്യക്ഷനായി. വി. സിദ്ദിഖ് ഹാജി, സി. ഷറഫുദ്ദീന്, കെ.ഇ. നസീര്‍, സി.കെ.
ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. .