aramana ad
15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

27-05-2015  Wednesday

കടലിലും കരയിലും കനത്ത സുരക്ഷ
രാഹുല്‍ ഗാന്ധി ഇന്ന് ചാവക്കാട്‌ കടപ്പുറത്തെത്തും

Posted on  27 May 2015
26-05-15 rahul security
ചാവക്കാട് : രാഹുല്‍ ഗാന്ധി ഇന്ന് ചാവക്കാട്‌ കടപ്പുറത്തെത്തും. കടലിലും കരയിലും കനത്ത സുരക്ഷ. ചാവക്കാട്‌ കടപ്പുറം പൂര്‍ണ്ണമായും എസ് പി ജി (സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌) യുടെ നിയന്ത്രണത്തിലായി. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ നാട് ത്രിവര്‍ണ്ണമണിഞ്ഞൊരുങ്ങി. തെരുവുകള്‍ തോറും തോരണങ്ങളും ഫ്ലക്സ് ബോര്‍ഡുകളും നിറഞ്ഞു.
മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സമരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മത്സ്യതൊഴിലാളി കോണ്ഗ്രസ് സംഗമം ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഹുല്‍ എത്തുന്നത്.
രാവിലെ 10 മണിക്ക് തൃശൂര്‍ രാമനിലയത്തില്‍ നിന്നും റോഡ് മാര്‍ഗമാണ് കടപ്പുറത്തെത്തുക. ബ്ലാങ്ങാട്  ഫിഷറീസ് കോളനി സന്ദര്‍ശിച്ചതിനു ശേഷമായിരിക്കും പ്രധാന വേദിയിലെത്തുക. കോളനിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളുമായി നാല്പത്തിയഞ്ച് മിനിറ്റ്‌ ചിലവഴിക്കും. വേദിയിലേക്കുള്ള  പ്രധാന കവാടത്തിനു സമീപം തയ്യാറാക്കിയ നഹറു സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 
രാഹുലിനോടെപ്പം നൂറുപേര്‍ സ്റ്റേജ് പങ്കിടുമെന്നാണ് പ്രതീക്ഷ. ഇവരുടെ ലിസ്റ്റ് കോണ്ഗ്രസ് നേതൃത്വം സുരക്ഷാ മേധാവിക്കു നല്‍കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എസ് പി ജി യുടെതായിരിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രിമാര്‍, എം പി മാര്‍, എം എല്‍ എ മാര്‍, ജില്ലയില്‍ നിന്നുള്ള കെ പി സി സി ഭാരവാഹികള്‍, ഡി സി സി ഭാരവാഹികള്‍, മത്‌സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികള്‍, മറ്റു യുഡിഎഫ്‌ നേതാക്കള്‍ എന്നിവരുള്‍പ്പെട്ടതാണ് നൂറുപേരുടെ ലിസ്റ്റ്.
സ്‌റ്റേജില്‍ സുരക്ഷാ വിഭാഗത്തിന്റെ അനുമതിയോടെ കയറി ഇരുന്നാല്‍ രാഹുല്‍ പോകുന്നത്‌വരെ താഴെ ഇറങ്ങാന്‍ അനുമതിയുണ്ടാകില്ല.
സ്‌റ്റേജിന്റെ പുറകിലും, വശങ്ങളിലുമായി 100 മീറ്റര്‍ പരിതിയില്‍ ആര്‍ക്കും പ്രവേശനം ഉണ്ടാവില്ല.  നെഹറു സ്മൃതിതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന സമയം പ്രത്യേകം അനുവധിച്ചിട്ടുള്ളവര്‍ക്കു മാത്രമാണ് പ്രവേശനം. ഫിഷറീസ്‌കോളനിയില്‍ രാഹുലിനൊപ്പം പ്രവര്‍ത്തകരെ പ്രവേശിപ്പിക്കില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്.
കുപ്പിവെള്ളം, കുട, ബാഗുകള്‍, സഞ്ചി തുടങ്ങിയവ  സമ്മേളന പന്തലിലേക്ക് പ്രവേശിപ്പിക്കില്ല.
എ ഡി ജി പി ശങ്കര്‍ റെഡി, ഐ ജി എസ് സുരേഷ് പു രോഹിത്, എസ് പി മാരായ എന്‍  വിജയകുമാര്‍,  ചാള്‍സ്, എ എസ് പി ടോമിന്‍ ജോസ്, കമ്മീഷ്ണര്‍  നിശാഥിനി,  സ്പെഷല്‍ ബ്രാഞ്ച് ഡി വൈ എസ് പി  സുരേഷ് ബാബു, ഡി വൈ എസ് പി മാരായ ടോമി സെബാസ്റ്റിയന്‍( കുന്ദംകുളം), വര്‍ഗീസ് (ഇരിങ്ങാലകുട), ഷാനവാസ് (പാലക്കാട്), അഭിലാഷ് (മലപ്പുറം),  സുദര്‍ഷന്‍ (അഡ്മിനി സ്‌ട്രേറ്റീവ്),  എ സി പി ജയചന്ദ്രന്‍ പിള്ള ഉള്‍പ്പെടെ  23 സിഐ മാരും, 80 എസ് ഐ മാരുമടക്കം 700 ഓളം പോലീസുകാരും, പ്രത്യേക സുരക്ഷാ വിഭാഗത്തില്‍ പെട്ട 100 ലധികം പേരും ജില്ല, സ്‌റ്റേറ്റ് സ്‌പെശല്‍ ബ്രാഞ്ചുകളുടെ 150 ലധികം പേരും ഉള്‍പ്പെടെ ആയിരത്തിലധികം  വരുന്ന പോലീസ് വ്യൂഹമാണ് സുരക്ഷ ചുമതലവഹിക്കുന്നത്. മലപ്പുറം ജില്ലയിലെ കടവല്ലൂര്‍ മുതല്‍  കുന്ദംകുളം, പേരാമംഗലം, തൃശൂര്‍, ഗുരുവായൂര്‍, ചാവക്കാട്, അരിയന്നൂര്‍ സ്‌റ്റേഷനതിര്‍ത്തികളില്‍  ചൊവ്വാഴ്ച രാത്രി ഏഴു മണി മുതല്‍  സുരക്ഷാ ചുമതലകള്‍ നിലവില്‍വന്നു. ബോംബ് സ്‌കോഡ് സി ഐ നന്ദന്റെ നേതൃത്വത്തില്‍ 15 അംഗ ബോംബ് സ്ക്വാഡും ഡോഗ്‌ സ്ക്വാഡും, തീരദേശത്ത്‌ പരിശോധന നടത്തി. ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ബോംബ് സ്ക്വാഡും പരിശോധനനടത്തുന്നുണ്ട് .
തൃശൂര്‍ മുതല്‍ ചാവക്കാട് കടപ്പുറം വരെയുള്ള സ്ഥലങ്ങളില്‍ ബുധനാഴ്ച്ച. രാവിലെ 9 മണി മുതല്‍ 12. 30 വരെയുള്ള സമയങ്ങളില്‍  ഗതാഗത തടസ്സമുണ്ടാകും. താലൂക്കാശുപത്രി, മുതുവട്ടൂര്‍ രാജ ആശുപത്രി എന്നിവിടങ്ങളില്‍ മെഡിക്കല്‍ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.