banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-10-14 Tuesday

കടപ്പുറം പഞ്ചായത്തില്‍ കെഎംസിസി യുടെ പത്ത്‌ കാരുണ്യ ഭവനങ്ങള്‍

posted on 28 October 2014
27-10-14 preesmeet kmcc
ചാവക്കാട്: കടപ്പുറം പഞ്ചായത്തില്‍ കെ എം സി സി, യു എ ഇ കോ ഓഡിനേഷന്‍ കമ്മറ്റി ഒരുകോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന 10 ബൈത്തുല്‍ റഹ്മ ഭവനപദ്ധതിയുടെ ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച്ച പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കറുകമാട് സ്വദേശിനി രായമരക്കാര്‍ വീട്ടില്‍ മൈമൂനക്കാണ് ആദ്യ കാരുണ്യ ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്ന പത്ത് വീടുകളുടെയും ലിസ്റ്റ് പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറീയിച്ചു. എല്ലാവീടുകളും 2015 ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ബന്ധപ്പെവര്‍ക്ക് നല്‍കും.
ജാതിമതചിന്തകള്‍ക്കും, പാര്‍ട്ടി രാഷ്ട്രീയത്തിനും അതീതമായാണ് ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത് .കടപ്പുറം പഞ്ചായത്ത് മുസ്‌ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലാണ്  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.   ചാവക്കാട്‌ താലൂക്കാശുപത്രി കേന്ദ്രീകരിച്ച് സൗജന്യ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള ശ്രമം നടക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.ബുധനാഴ്ച്ച  വൈകീട്ട് 6 മണിക്ക് കടപ്പുറം കെട്ടുങ്ങലിലാണ് ശിലാസ്ഥാപനം നടക്കുക.
ഭാരവാഹികളായ  ബി കെ സുബൈര്‍ തങ്ങള്‍, കെ എസ് നഹാസ്, പി കെ ബദറു, ഫൈസല്‍ കടവില്‍, വി പി മന്‍സൂര്‍ അലി, വി എം മനാഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.