ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍: പ്രതികളുമായി തെളുവെടുപ്പ് നടത്തി
Posted on 23 April 2016
ചാവക്കാട്: ഗോപപ്രതാപനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതികളായ തിരുവത്ര ചീനിച്ചോട്
നടത്തി കുഞ്ഞിമുഹമ്മദ് എന്ന പടിഞ്ഞാറപ്പുരക്കല്‍ കുഞ്ഞിമുഹമ്മദ് (54), മണത്തല ബേബി റോട് കള്ളാമ്പി
അബ്ബാസ് എന്നിവരെ റിമന്‍റില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി. ശബ്ദപരിശോധനക്കായി വോയിസ്
റിക്കാര്‍ഡിങും തെളിവെടുപ്പും നടത്തി. നടത്തി കുഞ്ഞുമുഹമ്മദിന്റെ കാറും അബ്ബാസിന്‍്റെ ബൈക്കും
കസ്റ്റഡിയിലെടുത്തു.
ഗുരുവായൂര്‍ബ്ളോക്ക് കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സി.എ ഗോപപത്രാനെ നടുറോഡിലിട്ട്
വെട്ടിക്കൊല്ലാന്‍ പദ്ധതിയിട്ട കേസിലെ ഒന്നും രണ്ടും പ്രതികളായ നടത്തി കുഞ്ഞുമുഹമ്മദിനേയും കള്ളാമ്പി
അബ്ബാസിനേയും വെള്ളിയാഴ്ച്ച ഉച്ചക്കു ശേഷമാണ് ചാവക്കാട് സി.ഐ എ.ജെ ജോണ്‍സണും സംഘവും
കോടതിയില്‍ നിന്ന് കസ്റ്റഡയില്‍ വാങ്ങിയത്. ഇരുവരും ചാവക്കാട് സബ്ജയിലിലായിരുന്നു. മൂന്നാം പ്രതി
കടപ്പുറം മാട്ടുമ്മല്‍ പുത്തന്‍പുരയില്‍ ഇസ്മായില്‍ എന്ന ഫ്രാന്‍സിസ് ഇസ്മായിലുമായി ഇവര്‍ രണ്ടുപേരും
സംസാരിച്ചതിന്‍്റെ ശബ്ദം ഒത്തുനോക്കാന്‍ തൃശൂര്‍ ആകാശവാണിയില്‍ കൊണ്ടുപൊയാണ് വോയിസ്
റിക്കാര്‍ഡിംങ് നടത്തിയത്. ഈ വോയ്സ് റിക്കോര്‍ഡ് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ്
ലാബിലേക്കയച്ചാണ് ടെലഫോണ്‍ സംഭാഷണത്തിലെ ശബ്ദവുമായി താരതമ്യം ചെയ്യുന്നത്. ആകാശവാണിയിലെ
റിക്കോര്‍ഡിംങിനു ശേഷം അകലാട് ഒറ്റയിനി കടപ്പുറത്തേക്കും ഇരുവരേയും കൊണ്ടുപോയി തെളിവെടു്പപ്
നടത്തി. മൂവരും കൂടിയിരുന്ന സ്ഥലം നടത്തി കുഞ്ഞുമുഹമ്മദ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു
. ഒറ്റയിനി കടപ്പുറത്തേക്ക് നടത്തി കുഞ്ഞുമുഹമ്മദ് എത്തിയ കാറും അബ്ബാസ് എത്തിയ കാറും
കസ്റ്റഡിയിലെടുത്തു. അബ്ബാസ് ജോലി ചെയ്യുന്ന പുതിയപാലത്തിനു സമീപത്തെ വെജിറ്റബിള്‍ കടയുയുടെ
മുന്‍ഭാഗത്തു നിന്ന് ശനിയാഴ്ച്ച വൈകിട്ട് ഏഴിനാണ് ബൈക്ക് കസ്റ്റഡിയിലെടുത്തത്. അബ്ബാസ്
ഉദ്യോഗസ്ഥര്‍ക്ക് ബൈക്ക് കാണിച്ചു കൊടുക്കുയായിരുന്നു. പിടികൂടിയ വാഹനങ്ങള്‍ കോടതിയില്‍
ഹാജരാക്കുമെന്ന് അന്വേഷണത്തിനു നേതൃത്വം വഹിക്കുന്ന സി.ഐ ജോണ്‍സണ്‍ വ്യക്തമാക്കി. ചാവക്കാട്
എസ്.ഐ എം.കെ രമേഷ്, അഡീഷണല്‍ എസ്.ഐമാരായ എ.വി രാധാകൃഷ്ണന്‍, കെ മാധവന്‍, സീനിയര്‍
സിപിഒമാരായ എസ് സുനില്‍, സി ബിന്ദുരാജ്, സി.പി.ഒ റനീഷ് എന്നിവരാണ്
അന്വേഷണസംഘത്തിലുണ്ടായിരുന്നത്.