posted on 27 March 2016 ചാവക്കാട്: സോഷ്യല്‍ മീഡിയ വഴി വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രചാരണം
നടത്തിയെന്ന പരാതിയില്‍ ചാവക്കാട് പോലീസ് കേസ്സെടുത്തു. മുന്‍ ഗുരുവായൂര്‍
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.എ.ഗോപപ്രതാപനാണ് പോലീസില്‍ പരാതി നല്‍കിയത്.
തനിക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന മൂന്ന് ഓഡിയോ ക്ലിപ്പ്
സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുന്നെന്നാണ് പരാതി. മൂന്നാഴ്ചയായി സമൂഹമാധ്യമം
വഴി ഇത് പ്രചരിക്കുന്നുണ്ടെന്നും തനിക്കെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തി
അപായപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പരാതിയില്‍ ഗോപപ്രതാപന്
ചൂണ്ടിക്കാട്ടി. പരാതിയെ തുടര്‍ന്ന് ചാവക്കാട് എസ്.ഐ. എം.കെ.രമേഷിന്റെ
നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും
തേടിയിട്ടുണ്ട്. ഓഡിയോ ക്ലിപ്പിലെ ശബ്ദത്തിന്റെ ഉടമയായ ചാവക്കാട് ബേബിറോഡ്
സ്വദേശിയായ ബഷീര്‍ എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇയാള്‍
വിദേശത്ത് ജോലി ചെയ്യുന്ന ആളാണെന്നാണ് പോലീസിന് ലഭിച്ച വിവരം. |